പതിനഞ്ച് മിനിറ്റില്‍ കൊവിഡ് കണ്ടുപിടിക്കാം!; അവകാശവാദവുമായി സ്വകാര്യ കമ്പനി; മാസാവസാനം വിപണിയില്‍

പതിനഞ്ച് മിനിറ്റില്‍ കൊവിഡ് കണ്ടുപിടിക്കാമെന്ന അവകാശവാദവുമായി യുഎസ് ആസ്ഥാനമായ ബെക്ടണ്‍ ഡിക്കിന്‍സണ്‍ ആന്‍ഡ് കമ്പനി രംഗത്ത്. യൂറോപ്പില്‍ ഇവരുടെ പരിശോധനാ കിറ്റ് ഉടന്‍ പുറത്തിറക്കും.

സെല്‍ഫോണ്‍ വലുപ്പത്തിലുള്ള ബിഡി വെരിറ്റര്‍ പ്ലസ് സിസ്റ്റം ഒക്ടോബര്‍ അവസാനം യൂറോപ്യന്‍ വിപണികളില്‍ വില്‍പന തുടങ്ങാമെന്നാണു കമ്പനിയുടെ പ്രതീക്ഷ. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിശോധനാ കിറ്റിന് അനുമതി ലഭിച്ചതായാണ് കമ്പനി വ്യക്തമാക്കുന്നത്.

കൊറോണ വൈറസിന്റെ ഉപരിതലത്തിലെ പ്രോട്ടീനുകള്‍ കണ്ടെത്തിയുള്ള ആന്റിജന്‍ ടെസ്റ്റ് വഴിയാണു രോഗനിര്‍ണയം നടത്തുക. അത്യാഹിത വിഭാഗങ്ങള്‍, ജനറല്‍ പ്രാക്ടീഷണര്‍മാര്‍, ശിശുരോഗവിദഗ്ധര്‍ എന്നിവര്‍ക്കും ഇതുപയോഗിക്കാനാകും.

പിസിആര്‍ ടെസ്റ്റിനേക്കാള്‍ വളരെ വേഗത്തില്‍ രോഗനിര്‍ണയം നടത്താനാകുന്നതിനാല്‍ ആന്റിജന്‍ പരിശോധന ഏവര്‍ക്കും സ്വീകാര്യമാണെങ്കിലും താരതമ്യേന കൃത്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വാദം.

കണ്ടുപിടുത്തം കൊവിഡ് പോരാട്ടത്തില്‍ ‘ഗെയിം ചേഞ്ചിങ്’ ആയിരിക്കുമെന്ന് കമ്പനിയുടെ യൂറോപ്പ് മേഖലാ മേധാവി ഫെര്‍ണാണ്ട് ഗോള്‍ഡ്ബ്ലാറ്റ് പറഞ്ഞു. ഏപ്രില്‍, മേയ് മാസങ്ങളില്‍ യൂറോപ്പ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായിരുന്നു. അതിനാല്‍ പരിശോധനാ കിറ്റ് വലിയ തോതില്‍ ആവശ്യമായി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News