പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കി; എൻഡിഎ ഘടകകക്ഷി നേതാവിനെതിരെ കേസെടുത്തു

പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവത്തിൽ എൻ ഡി എ ഘടകകക്ഷി നേതാവിനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.എൻ ഡി എ ഘടകകക്ഷിയായ കേരള കാമരാജ് കോൺഗ്രസിൻ്റെ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് തിരുവള്ളൂർ മുരളി (48) ക്കെതിരെയാണ് പൊലീസ് പോക്സോ കേസെടുത്തത്.

കോൺഗ്രസിൻ്റെ ഡിസിസി ജനറൽ സെക്രട്ടരിയും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ തിരുവള്ളൂർ മുരളി കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കേരള കാമരാജ് കോൺഗ്രസ് പാർടിയിലൂടെ എൻ ഡി എ യിൽ ചേർന്നത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. എരവട്ടൂർ കുണ്ടുങ്കര മുക്കിൽ മുരളി ഫ്ലോർ മില്ലിനു വേണ്ടി കെട്ടിടം നിർമിക്കുന്നുണ്ട്.ഇവിടെ ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് കാണാനെത്തിയ കുട്ടിയെ മുരളി ബലമായിപിടിച്ച്സ്വന്തംകാറിനകത്തിട്ട്ലൈംഗികവൈകൃതങ്ങൾക്കിരയാക്കിയെന്നാണ് കേസ്.

ഉമ്മപരാതിപ്പെട്ടതോടെ ചൊവ്വാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയിൽ നിന്നും മൊഴി എടുത്ത് പൊലീസിന്കൈമാറിയിരുന്നു.പൊലീസ് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിച്ച  ശേഷം മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി 164 പ്രകാരം കുട്ടിയുടെ മൊഴിരേഖപ്പെടുത്തുകയുണ്ടായി. പ്രതിയെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News