കിങ്​സ്​ ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ​യ്ക്ക് തകര്‍പ്പന്‍​ ജയം

കൂറ്റൻ സിക്‌സറുകളുടെ അകമ്പടിയുമായി മുംബൈ ഇന്ത്യൻസ്‌ ഐപിഎലിൽ കിങ്‌സ്‌ ഇലവൻ പഞ്ചാബിനെതിരെ മികച്ച സ്‌കോർ കുറിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 191 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. പത്ത്‌ സിക്‌സറുകളായിരുന്നു മുംബൈ ഇന്നിങ്‌സിൽ. അവസാന ഓവറിൽ നാലെണ്ണം പിറന്നു.

ക്യാപ്‌റ്റൻ രോഹിത്‌ ശർമ (45 പന്തിൽ 70) മുംബൈ ഇന്നിങ്‌സിൽ ടോപ്‌ സ്‌കോററായി. മൂന്ന്‌ സിക്‌സറും എട്ട്‌ ഫോറുമായിരുന്നു രോഹിതിന്റെ ഇന്നിങ്‌സിൽ. അവസാനഘട്ടത്തിൽ കീറൺ പൊള്ളാർഡും (20 പന്തിൽ 47) ഹാർദിക്‌ പാണ്ഡ്യയും (11 പന്തിൽ 30) ചേർന്ന്‌ പഞ്ചാബ്‌ ബൗളർമാരെ നിലംപരിശാക്കി. പൊള്ളാർഡ്‌ നാല്‌ സിക്‌സറും ഒരു ഫോറും പായിച്ചു. പാണ്ഡ്യ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറും പറത്തി.

കൃഷ്‌ണപ്പ ഗൗതം എറിഞ്ഞ അവസാന ഓവറിൽ 29 റണ്ണാണ്‌ ഇരുവരും അടിച്ചുകൂട്ടിയത്‌. ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സും സൺറൈസേഴ്‌സ്‌ ഹൈദരാബാദും ഏറ്റുമുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News