‘ഒന്നൊന്നര മരംവെട്ടല്‍’; വൈറലായി ദൃശ്യങ്ങള്‍; ഇതുവരെ കണ്ടത് 6.7 മില്യണ്‍ ആളുകള്‍

ഒരാള്‍ മരം മുറിയ്ക്കുന്ന വീഡിയോ 6.7 മില്യണ്‍ ആളുകളാണ് ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടത്..കാണുന്നവരെയെല്ലാം അതിശയിപ്പിച്ച ഈ ദൃശ്യം അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ താരം റെക്സ് ചാമ്പ്യനാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘ഇത്ര ഉയരമുള്ള പന വെട്ടുന്നത് കണ്ടിട്ടുണ്ടോ’ എന്നാണ് അദ്ദേഹം വിഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.

നിലത്ത് നിന്ന് വെട്ടുന്നതിന് പകരം മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നാണ് വെട്ടിയത്. മരത്തിന്റെ മണ്ട വെട്ടി താഴെയിട്ടതോടെ മരം കിടന്ന് ആടുന്നതും കാണാം. വിഡിയോ ഇതുവരെ 6.7 മില്യണ്‍ ആളുകളാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here