കൊവിഡ് വ്യാപനം: അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്ക്; നാളെ രാവിലെ ഒന്‍പത് മുതല്‍ 31 വരെ

തിരുവനന്തപുരം: കൊവിഡ് വ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ, നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍.

സംസ്ഥാനത്ത് അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരവായി. നാളെ രാവിലെ ഒന്‍പത് മുതല്‍ 31 വരെയാണ് വിലക്ക്. ജില്ലാ കലക്ടര്‍മാര്‍ക്ക് അതത് ജില്ലകളിലെ സാഹചര്യത്തിന് അനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കാം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിയന്ത്രണം.

വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും. അതിതീവ്രവ്യാപന മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News