ആശങ്ക: ക്യാറ്റ് ക്യൂ വൈറസും വ്യാപിക്കുന്നു; മുന്നറിയിപ്പുമായി ഐസിഎംആര്‍

ദില്ലി: ചൈനയിലും വിയറ്റ്‌നാമിലും പടര്‍ന്നു പിടിക്കുന്ന ക്യാറ്റ് ക്യൂ ( Cat Que Virus – CQV ) വൈറസിനെതിരെ മുന്നറിയിപ്പുമായി ഐസിഎംആര്‍.

ചൈനയിലും വിയറ്റ്‌നാമിലും ഈ രോഗം വ്യാപിച്ചതോടെയാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലും രോഗം വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ് സന്ദേശം.

പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധര്‍ പറയുന്നു. ക്യൂലക്‌സ് കൊതുകുകളിലും പന്നികള്‍ക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം.

നേരത്തെ 2014ലും 2017ലും നടത്തിയ പരിശോധനകളില്‍ രാജ്യത്ത് രണ്ടു പേരില്‍ ഈ വൈറസിന്റെ ആന്റി ബോഡി കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News