പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: വിദേശ നിക്ഷേപത്തില്‍ ഉടമകള്‍ക്ക് തുല്യ പങ്കാളിത്തം; കൂടുതലും ഓസ്‌ട്രേലിയയില്‍

പോപ്പുലര്‍ ഫിനാന്‍സിന്റെ മറവില്‍ വിദേശത്ത് നടത്തിയ നിക്ഷേപത്തില്‍ ഉടമകള്‍ക്ക് തുല്യപങ്കാളിത്തം. പണം നിക്ഷേപിച്ചത് കൂടുതലും ഓസ്ട്രേലിയയിലാണെന്ന് പ്രതികളുടെ മൊഴി.

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുന്‍പ് കൂടുതല്‍ വ്യക്തത തേടുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. ഇതിനായി കഴിഞ്ഞ ദിവസം കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോയി ഡാനിയേല്‍, ഭാര്യയും മാനേജിങ് പാര്‍ട്ണറുമായ പ്രഭാ തോമസ്, മക്കളായ റിനു, റീബ എന്നിവരെ വീണ്ടും ചോദ്യം ചെയ്തത്.

പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഡേറ്റകള്‍ വിശകലനം ചെയ്തായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. നിക്ഷേപകരില്‍ നിന്ന് സ്വീകരിച്ച പണം വിദേശത്തേക്ക് മാറ്റി മറ്റ് വ്യവസായങ്ങള്‍ തുടങ്ങിയത് തുല്യപങ്കാളിത്തത്തിലായിരുന്നു. ഓട്ടോമൊബീല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഇറക്കുമതി വ്യവസായം അടക്കമുള്ളവയില്‍ ഇവര്‍ നിക്ഷേപം നടത്തിയതായും ഇഡിയ്ക്ക് മൊഴി നല്‍കി.

എന്നാല്‍ സാമ്പത്തിക ഇടപാടുകളുടെ ക്രയവിക്രയം നടത്തിയത് സംബന്ധിച്ച പ്രതികള്‍ നല്‍കിയ മൊഴിയില്‍ ചില വൈരുദ്ധ്യങ്ങള്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി പരിശോധിച്ചു വരുകയാണ്. കൂടുതല്‍ വ്യക്തത വരുത്താനായി ഇഡി അഞ്ചുപേരെയും വീണ്ടും ചോദ്യം ചെയ്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News