യുപിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്

ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്. ഇപ്പോള്‍ നല്‍കിയ മൊഴി മാറ്റണമോയെന്ന് തീരുമാനിക്കണമെന്നായിരുന്നു ഭീഷണി.

ഹത്രാസ് സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സ്‌കര്‍ ഇരയുടെ പിതാവിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. പകുതി മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് പോയി, ബാക്കിയുള്ളവരും പോകും. പിന്നെ ഞങ്ങള്‍ മാത്രമേ കൂടെയുണ്ടാകൂ. നിങ്ങളുടെ പ്രസ്താവന മാറ്റണോയെന്ന് നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് നിങ്ങള്‍ക്കത് മാറ്റാന്‍ കഴിയും. ഇതായിരുന്നു മജിസ്‌ട്രേറ്റിന്റെ പ്രതികരണം.

പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് ഇത് പകര്‍ത്തിയത്. അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കുട്ടി കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറഞ്ഞാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് അവര്‍ പറയുന്നത്. ഞങ്ങളുടെ അച്ഛനേയും അവര്‍ ഭീഷണിപ്പെടുത്തുന്നുവെിിൗാ പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.

അതേസമയം ഹത്രാസ് സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ലക്നൗ ബെഞ്ചാണ് കേസെടുത്തത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡി ജെ പി, ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയവര്‍ക്ക് നോട്ടിസ് അയച്ചു. ഒക്ടോബര്‍ 12നകം മറുപടി നല്‍കാന്‍ കോടതി ഉത്തരവിട്ടു.

സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. ദില്ലിയില്‍ ഇന്നും പ്രതിഷേധ പരിപാടികള്‍ നടക്കും. ഈ അനീതി അവസാനിക്കുക എന്ന മുദ്രാവാക്യവുമായി ദില്ലി ഇന്ത്യാ ഗേറ്റില്‍ വൈകുന്നേരം സിറ്റിസണ്‍ മാര്‍ച്ച് നടക്കും. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സമരത്തില്‍ ഭാഗമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News