കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം പൊളിച്ചുനീക്കുന്നു

മലപ്പുറം: കരിപ്പൂരില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പൊളിച്ചുനീക്കാന്‍ ആലോചന.

വിമാനം പൊളിച്ചുകൊണ്ടുപോകുന്നതിന് ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്.

ഓഗസ്റ്റ് ഏഴിന് രാത്രിയിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബായ് വിമാനം റണ്‍വേയുടെ കിഴക്കേ അറ്റത്ത് തെന്നിവീണത്. വിമാനത്താവള വളപ്പിന്റെ മതിലില്‍ ഇടിച്ചുനിന്ന വിമാനം മൂന്ന് കഷണങ്ങളായി കിടക്കുകയാണ്. വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. പൊളിച്ചു വില്‍ക്കുകയാണെങ്കില്‍ ആക്രിവിലയാകും വിമാനത്തിന് ലഭിക്കുക.

അപകടസ്ഥലത്തുനിന്ന് വിമാനം മാറ്റാനും ആലോചനയുണ്ട്. ഇതിനായി റണ്‍വേയുടെ തെക്കുഭാഗത്ത് സി.ഐ.എസ്.എഫ്. ബാരക്കിന് സമീപം പ്രത്യേക പ്ലാറ്റ്ഫോം തയ്യാറാക്കി. വിമാനം ഇങ്ങോട്ട് മാറ്റുന്നത് വന്‍ സാമ്പത്തിക ബാധ്യതണ്ടാക്കും. ഇതുകൂടി കണക്കിലെടുത്താണ് അപകടസ്ഥലത്ത്‌ െവച്ചുതന്നെ വിമാനം പൊളിച്ചുകൊണ്ടുപോകുന്ന തരത്തില്‍ കരാര്‍ നല്‍കാനൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here