റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പാലക്കാട്-പെരിന്തല്‍മണ്ണ റോഡ് വികസനത്തിന് തുടക്കമായി

പാലക്കാട്- പെരിന്തല്‍മണ്ണ റോഡ് വികസന പദ്ധതിക്ക് തുടക്കമായി. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വ‍ഴി നിര്‍വ്വഹിച്ചു.

പുതിയ കാലം പുതിയ നിര്‍മാണം എന്ന ആശയത്തിലൂന്നിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട്- പെരിന്തല്‍മണ്ണ സംസ്ഥാന പാതയില്‍ മുണ്ടൂര്‍ മുതല്‍ തൂത വരെ 36.8 കിലോമീറ്റര്‍ റോഡിന്‍റെ പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നത്.

പ്രളയത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മികവുറ്റ രീതിയില്‍ റോഡുകളുടെ പുനര്‍നിര്‍മാണം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കെഎസ്ടിപി വ‍ഴി നടപ്പിലാക്കുന്ന പദ്ധതിക്കായി 360.35 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിരിക്കുന്നത്. നിലവിലുള്ള രണ്ട് വരി പാത നാല് വരിയായി മാറ്റും.

അഞ്ച് പാലങ്ങളില്‍ രണ്ടെണ്ണം വീതികൂട്ടുകയും ഒന്നും പുതുക്കി പണിയുകയും ചെയ്യുന്നതോടൊപ്പം ഒരിടത്ത് സമാന്തരമായി പുതിയ പാലം നിര്‍മിക്കുകയും ചെയ്യും.

റോഡ് സുരക്ഷയ്ക്കൊപ്പം പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാന്‍ ക‍ഴിയുന്നതുമായ തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. മലന്പു‍ഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ മണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നു പോവുന്നത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ പങ്കെടുത്തു. കെ വി വിജയദാസ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

എംഎല്‍എമാരായ കെവി വിജയദാസ്, പികെ ശശി, പി ഉണ്ണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ ശാന്തകുമാരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെുടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News