കൊല്ലത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കരടിയെ പിടികൂടി

നാവായികുളം, പലവകോഡ്, റബര്‍ എസ്റ്റേറ്റിന് സമീപമാണ് കരടി കെണിയില്‍ കുടുങിയത്. ഒരാഴ്ചയിലേറെയായി പ്രദേശവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കരടിയാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങിയത്.

പലവകോടിന് സമീപം തേന്‍കൃഷി നശിപ്പിക്കപെട്ട വിവരമറിഞ്ഞ് സ്ഥലങ്ങളുടെ റൂട്ട്മാപ്പ് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര്‍ ജയന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയാണ് സ്പിന്നിങ് മില്‍ വളപ്പില്‍ സ്ഥാപിച്ചിരുന്ന കെണി പലവകോട് മാറ്റി സ്ഥാപിച്ചത്.

ഇന്നു പുലര്‍ച്ചെയോടെ കെണിക്കുള്ളില്‍ സ്ഥാപിച്ച തേന്‍കൂട് കണ്ട് എത്തിയ കരടി അകപ്പെടുകയായിരുന്നു.കരടി കൂടിന്റെ കമ്പികള്‍ തകര്‍ത്തതിനെ തുടര്‍ന്ന് വെല്‍ഡ് ചെയ്തി ബലപ്പെടുത്തിയ ശേഷം ടാര്‍പാളിന്‍ കൊണ്ട് മൂടി വായു കടക്കാനുള്ള സംവിധാനത്തോടെ കൂടോടെ ലോറിയില്‍ കയറ്റിയാണ് ഉള്‍വനത്തിലേക്ക് കൊണ്ടു പോയത്.

സംഭവമറിഞ്ഞെത്തിയ ജനങളെ നിയന്ത്രിക്കാന്‍ പോലീസ് സുരക്ഷയൊരുക്കി.

ചാത്തന്നൂര്‍,പാരിപ്പള്ളി,പള്ളിക്കല്‍,കല്ലമ്പലം,നഗരൂര്‍,പോരേടം,നാവായികുളം തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ കരടി ജനജീവിതത്തിന് സാരമായ ഭീക്ഷണി സൃഷ്ടിച്ചിരുന്നു പൊതുജനങ്ങളും,പഞ്ചായത്തും,വനവകുപ്പ് ജീവനക്കാരുമെല്ലാം കരടിയെ കെണിയിലാക്കാനുള്ള തീവ്ര ശ്രമത്തില്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News