അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനും; ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു

അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ്‌ സ്‌ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ്‌ തന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

ട്രംപിന്റെ ഉപദേഷ്‌ടാവായ ഹോപ്‌ ഹിക്‌സിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചിരുന്നു. ഹിക്‌സുമായി അടുത്തിട പഴകിയതിനാൽ ട്രംപും മെലാനിയയും ക്വാറൻറീനിലായിരുന്നു.

‘തന്റെയും ഭാര്യയുടെയും കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആയിരിക്കുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഞങ്ങൾ നിരീക്ഷണത്തിലാണ്. രോഗം ഭേദമായി ഉടൻ തിരിച്ചുവരും. ഞങ്ങൾ ഇരുവരും ഒന്നിച്ച് ഇത് മറികടക്കും’- ട്രംപ് ട്വിറ്ററിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here