ബിജെപി ദേശീയ-സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് പി പി മുകുന്ദന്‍; സ്ഥാനമോഹമാണ് പല നേതാക്കളെയും നയിക്കുന്നത്

ബിജെപി ദേശീയ, സംസ്ഥാന നേതൃത്വത്തിന് എതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍.

കൂടിയാലോചനകള്‍ ഇല്ലാതെയുള്ള തീരുമാനങ്ങള്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്ന് മുകുന്ദന്‍ പറഞ്ഞു. നേതൃസ്ഥാനത്തേക്ക് നാമനിര്‍ദേശം അല്ല തിരഞ്ഞെടുപ്പാണ് വേണ്ടതെന്നും സ്ഥാനമോഹമാണ് പല നേതാക്കളെയും നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവര്‍ത്തകരുടെയും പാര്‍ട്ടിയുടെയും താല്പര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കണം നേതൃത്വം തീരുമാനങ്ങള്‍ എടുക്കേണ്ടത്.എന്നാല്‍ സ്വന്തം താല്‍പര്യങ്ങളും സ്ഥാന മോഹവും മാത്രമാണ് ഇപ്പോള്‍ നേതാക്കളെ നയിക്കുന്നതെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ കുറ്റപ്പെടുത്തി.

പ്രത്യയശാസ്ത്ര ദൃഢത ഇല്ലാത്തവരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കരുത്.നേതൃ സ്ഥാനകളിലേക്ക് നാമനിര്‍ദേശം അല്ല തെരഞ്ഞെടുപ്പാണ് വേണ്ടത്.

ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തെക്കുള്ള അബ്ദുള്ളക്കുട്ടിയുടെ നിയമനം ഉചിതമായ സമയത്തല്ല. കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്താനുള്ള സമയം ആയിട്ടില്ല. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ അനുഭവ സമ്പത്തുള്ള നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന ദേശീയ നേതൃത്വം നല്‍കണം. ശോഭ സുരേന്ദ്രന്റ പ്രശ്‌നങ്ങള്‍ നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും പി പി മുകുന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News