ചെന്നിത്തലയ്ക്ക് സ്വപ്നയുടെ ഐഫോണ്‍: വെളിപ്പെടുത്തല്‍ പുകയുന്നു; തനിക്കാരും ഫോണ്‍ നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല; സ്വപ്നയില്‍ നിന്ന് ഫോണ്‍ വാങ്ങേണ്ട ഗതികേട് കോണ്‍ഗ്രസുകാര്‍ക്കില്ലെന്ന് കെ മുരളീധരന്റെ ഒളിയമ്പ്: ഫോണിന്റെ ബില്ല് കൈരളി ന്യൂസിന്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയെന്ന വെളിപ്പെടുത്തല്‍ പുകയുന്നു. സ്വപ്ന ചെന്നിത്തലയ്ക്ക് വാങ്ങിയ ഫോണിന്റെ ബില്ല് കൈരളി ന്യൂസിന് ലഭിച്ചു.

സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ വെളിപ്പെടുത്തല്‍. 2019 ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയ്ക്കും വേദിയിലെ മറ്റ് അതിഥികള്‍ക്കുമാണ് ഫോണ്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, തനിക്കാരും ഫോണ്‍ നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. തന്റെ പേരില്‍ ഫോണ്‍ മറ്റാരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടോ എന്ന് അറിയില്ലെന്നും സന്തേഷ് ഈപ്പനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ലക്കിഡ്രോയിലെ വിജയികള്‍ക്ക് സമ്മാനം നല്‍കുകയാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയല്‍ സ്‌ന്തോഷ് ഈപ്പന്‍ നടത്തിയ വെളിപ്പെടുത്തലോടെ പ്രതിപക്ഷനേതാവ് പ്രതിരോധത്തിലായി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here