ഗാന്ധി ജയന്തി ദിനത്തില്‍ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷക സംഘടനകള്‍

ഗാന്ധി ജയന്തി ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍ നടത്തുന്ന റെയില്‍ റുക്കോ സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക നിയമത്തിനെതിരെ പുതിയ നിയമങ്ങള്‍ കൊണ്ടുവരാനും നീക്കമുണ്ട്. നിയമം പിന്‍വലിക്കും വരെ കര്‍ഷകരോടൊപ്പം സമരം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചു. 20ഓളം സംസ്ഥാനങ്ങളിലാണ് ശക്തമായ സമരം നടക്കുന്നത്.

പഞ്ചാബില്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി നടത്തുന്ന റെയില്‍ റുക്കോ സമരം ഒന്‍പതാം ദിവസവും തുടരുകയാണ്. ഈ മാസം അഞ്ച് വരെ സമരം തുടരുമെന്നും സമരം വ്യാപിപ്പിക്കുന്ന കാര്യത്തില്‍ നാലാം തീയതി തീരുമാനമെടുക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

ഇതിന് പുറമെ കര്‍ഷക നിയമത്തെ അനുകൂലിച്ച രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ബഹിഷ്‌കരിക്കാനും ,രാജ്യവ്യാപകമായി ഗ്രാമങ്ങളില്‍ ഒരു ലക്ഷം പ്രതിഷേധ യോഗങ്ങള്‍ ചേരാനും ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയും തീരുമാനിച്ചിട്ടുണ്ട്.

കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പ് കത്തിക്കുകയും റോഡ് തടയല്‍ സമരം തുടരുകയും ചെയ്യും. കര്‍ഷക ബില്ലിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും സമരം ശക്തമാക്കുകയാണ്. നിയമം പിന്‍വലിക്കും വരെ കര്‍ഷകരോടൊപ്പം സമരം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി.

കേന്ദ്ര നിയമത്തെ മറികടക്കാന്‍ പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ പുതിയ നിയമം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. പുതിയ നിയമത്തിന്റെ കരട് കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്.

അതിനിടയില്‍ പഞ്ചാബില്‍ ശിരോമണി അകാലിദളിന്റെ റാലിയും തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ മുന്‍കേന്ദ്ര മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നാളെ രാഹുല്‍ ഗാന്ധി പഞ്ചാബില്‍ നിന്ന് ദില്ലിയിലേക്ക് ട്രാക്ട്രര്‍ റാലിയും ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News