കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയത് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോണ്‍വെല്‍ യൂണിവേഴ്സിറ്റി പഠന റിപ്പോര്‍ട്ടും ചര്‍ച്ചയാകുന്നു. കൊവിഡിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ ലോകനേതാവാണ് ട്രംപ് എന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

അദ്ഭുത രോഗശാന്തി എന്ന വിഭാഗത്തിലാണ് ട്രംപിന്റെ വാദങ്ങള്‍ ഗവേഷകര്‍ തരംതിരിച്ചത്. വൈറസിന്റെ സ്വഭാവം മനസിലാക്കാതെ പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റി അദ്ദേഹം നടത്തിയ ചില പ്രസ്താവനകളും ജനങ്ങളില്‍ രോഗത്തെപ്പറ്റി തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസിനെ തുരത്താന്‍ അണുനാശിനി കഴിച്ചാല്‍ മതിയെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെട്ടത്. പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോ ക്വിനൈനെപ്പറ്റിയും സമാനമായ പ്രസ്താവന ട്രംപ് നടത്തിയിരുന്നു.

‘പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ പ്രസ്താവിക്കുന്നു. കൊറോണ വൈറസിനെപ്പറ്റി ഏറ്റവും കൂടുതല്‍ വ്യാജപ്രചരണങ്ങള്‍ നടത്തിയ നേതാവാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ.്’- കോണ്‍വെല്‍ പഠനത്തില്‍ പറയുന്നു. ‘ഇത്തരം വ്യാജപ്രചരണങ്ങള്‍ ഇപ്പോഴത്തെ പ്രതിസന്ധികള്‍ കൂടുതല്‍ വഷളക്കാനെ സഹായിക്കുകയുള്ളു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നയാണിവ.’- പഠനത്തിന് നേതൃത്വം നല്‍കിയ സാറ ഇവാനെഗ പറഞ്ഞു.

ചൈനയിലെ ജനങ്ങള്‍ വവ്വാലിന്റെ ഇറച്ചികൊണ്ടുള്ള സൂപ്പാണ് കഴിക്കുന്നതെന്നും ഇതുവഴിയാണ് കൊവിഡ് വൈറസ് വ്യാപകമായതെന്നുമായിരുന്നു മറ്റൊരു പ്രചരണം.

ഇംഗ്ലീഷ് ഭാഷയിലിറങ്ങിയ 38 മില്യണ്‍ പ്രസിദ്ധീകരണങ്ങളാണ് പഠനവിധേയമാക്കിയത്. 2020 ജനുവരി മുതല്‍ മെയ് 26 വരെയുള്ള സമയത്ത് പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. അശാസ്ത്രീയ വിവരങ്ങള്‍ നല്‍കിയ 522,472 ലേഖനങ്ങളാണ് പഠനത്തില്‍ കണ്ടെത്തിയത്.

അതില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെട്ട വിവരം കൊറോണ വൈറസ് ചൈനയുടെ നിര്‍മ്മിതിയാണെന്നതാണ്. ചൈന നടത്തിയ ജൈവയുദ്ധമാണ് കൊറോണ എന്നായിരുന്നു ഭൂരിഭാഗം പ്രസിദ്ധീകരണങ്ങളിലുമുണ്ടായിരുന്നത്.

തുടര്‍ന്നുള്ള പഠനത്തിലാണ് വൈറസിനെ പറ്റിയുള്ള തെറ്റായപ്രചരണങ്ങള്‍ നടത്തുന്നതില്‍ മുന്നില്‍ അമേരിക്കന്‍ പ്രസിഡന്റാണെന്ന വിവരങ്ങള്‍ കണ്ടെത്തിയത്. പൊതുവേദികളില്‍ ട്രംപ് നടത്തിയ പരാമര്‍ശങ്ങളുള്‍പ്പടെ പഠനത്തിന് വിധേയമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel