‘ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കിലേറ്റണം’; ഹാഥ്രാസ്‌ വിഷയത്തില്‍ പ്രതികരണവുമായി നടി മധുബാല

ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ തോതിലുള്ള പ്രതികരണങ്ങണാണ് വരുന്നത്.

പ്രതികള്‍ക്കെതിരെ പൊലീസ് പെണ്‍കുട്ടിയുടെ കുടുംബത്തോട് കാണിച്ച് നീതികേടിനെതിരെയുമൊക്കെ രൂക്ഷമായി വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിഷയത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മധുബാല.

ഹാപ്പിഡെമിക് എന്ന കുറിപ്പോട് കൂടിയാണ് മധുബാല വീഡിയോ പങ്കുവച്ചത്. ബലാത്സംഗം ചെയ്യുന്നവരെ പൊതുമധ്യത്തില്‍ തൂക്കി കൊല്ലണമെന്നും മധു പറയുന്നു.

കോവിഡ് പ്രശ്‌നങ്ങള്‍ക്കിടയിലും മനുഷ്യന്‍ ശുഭാപ്തി വിശ്വാസത്തോടെ ജീവിക്കുമ്പോള്‍ ബലാത്സംഗം പോലുള്ള അതിക്രമങ്ങള്‍ ഭാവിയെക്കുറിച്ച് എന്ത് സന്ദേശമാണ് മാനവരാശിക്ക് നല്‍കുന്നതെന്ന് മധു ചോദിക്കുന്നു.

View this post on Instagram

A post shared by Madhoo Shah (@madhoo_rockstar) on

മധുബാലയുടെ വാക്കുകള്‍:

മേക്കപ്പ് ഇല്ലാതെ, എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ, വിയര്‍ത്തൊലിച്ച്, മുടി ഒതുക്കി വയ്ക്കാതെ ആദ്യമായി ഞാന്‍ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നു. പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്കാവശ്യം. ഹാപ്പിഡെമിക് എന്ന വാക്ക് കോവിഡ് കാലത്താണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്.

കോവിഡ് മാനവരാശിക്ക് കടുത്ത പ്രതിസന്ധിയാണ്. സാമ്പത്തികമായും മാനസികമായും തകരുകയും നിരവധി ജീവനുകള്‍ നഷ്ടമാകുകയും ചെയ്തു. എങ്കിലും പ്രതീക്ഷയോടെ നമ്മള്‍ മുന്നോട്ട് പോവുകയാണ്.

എന്നാല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ എന്ത് ശുഭസൂചനയാണ് നമുക്ക് നല്‍കുന്നത്? ഇത് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്നതാണ്. എങ്ങിനെയാണ് ഇങ്ങനെ ചെയ്യാന്‍ കഴിയുന്നത്?

ബലാത്സം?ഗം ചെയ്യുന്നവര പൊതുമധ്യത്തില്‍ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവന്‍ കാണിക്കണമെന്നും ഞാന്‍ അധികൃതരോട് അപേക്ഷിക്കുകയാണ്. ഇനി ആരും ഇങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടരുത്.

പൊതു സ്ഥലത്ത് വച്ച് സ്ത്രീകളെ ആരെങ്കിലും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുമ്പോള്‍ അല്ലെങ്കില്‍ മോശമായി നോക്കുമ്പോള്‍ അവള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ അത്രയും തീവ്രമാണ്. അപ്പോള്‍ തങ്ങളിലൊരാള്‍ ക്രൂര പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുന്നത് കാണുമ്പോഴോ?

സ്ത്രീകളെയല്ല, പുരുഷന്മാരെയാണ്, മൊത്തം സമൂഹത്തെയാണ് ശാക്തീകരിക്കേണ്ടത്. സ്ത്രീ-പുരുഷന്‍, ആണ്‍കുട്ടി-പെണ്‍കുട്ടി എന്ന വേര്‍തിരിവ് എന്തിനാണ്? ഈ സമൂഹത്തില്‍ സമാധാനത്തോടെ എങ്ങിനെ ഒരുമിച്ച് ജീവിക്കാമെന്ന് മനുഷ്യന് പഠിപ്പിച്ച് കൊടുക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News