കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ട സമരം; യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസ്

താമരശേരിയിലെ കണ്ടയിന്‍മെന്റ് സോണില്‍ സമരംനടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മുന്‍ എംഎല്‍എ വിഎം ഉമ്മര്‍ മാസ്റ്റര്‍ അടക്കമുള്ള 15 ഓളം പേര്‍ക്കെതിരെയാണ് കേസ്.

ഇന്നലെയാണ് കണ്ടയിന്‍മെന്റ് സോണില്‍ യുഡിഎഫ് ആള്‍ക്കൂട്ട സമരം നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത സമരത്തില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍ പറത്തിയായിരുന്നു സമരം. നേരത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള നിരന്തരമായ സമരങ്ങള്‍ക്കിടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ സമരത്തിനെതിരായ വികാരം രൂപപ്പെടുകയും ചെയ്തതോടെ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ നിര്‍ത്തുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

എന്നാല്‍ ഇത് കോണ്‍ഗ്രസോ യൂഡിഎഫോ ആലോചിച്ചെടുതേത തീരുമാനമല്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു എന്നാല്‍ ഈ നിയന്ത്രണങ്ങളും ലംഘിച്ചുകെണ്ട് സമരം നടത്തുമെന്നാണ് കെ മുരളീധരന്‍ ഇന്നും പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News