ഐഫോണ്‍ പകുതി വിലക്ക്; തട്ടിപ്പിനിരയായത് എറണാകുളം സ്വദേശി

കൊച്ചി: ഓണ്‍ലൈന്‍ വഴി ഐഫോണ്‍ തുടങ്ങി വിലകൂടിയ വസ്തുക്കള്‍ പകുതി വിലക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. എറണാകുളം പിറവം സ്വദേശി ബിനോയ് ജോണ്‍ എന്നയാള്‍ക്ക് നഷ്ടമായത് 28,000 രൂപയാണ്.

കഴിഞ്ഞ ഓഗസ്റ്റ് 30-ാം തീയതിയാണ് ബിനോയ് ജോണ്‍ തട്ടിപ്പിനിരയായത്. ഐസിഡിഎസ് എക്‌സ്പ്രസ് എന്ന കമ്പനിയാണ് യു.കെയില്‍ നിന്ന് പകുതി വിലക്ക് ഐഫോണ്‍ എത്തിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതെന്ന് ബിനോയ് ജോണ്‍ പറയുന്നു.

തുടര്‍ന്ന് സൈറ്റില്‍ കണ്ട നമ്പറിലേക്ക് വിളിച്ചു. പിന്നീട് അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 28,000 രൂപ അയച്ച് കൊടുക്കുകയും ചെയ്തു. ഐഫോണ്‍ ലഭിക്കാതായപ്പോള്‍ വീണ്ടും ഇവരുമായി ബന്ധപ്പെട്ടു. അപ്പോള്‍ കസ്റ്റംസ് ഡ്യൂട്ടിയായി 45,000 രൂപ കൂടി അടക്കണമെന്ന് അവശ്യപ്പെട്ടു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിനിരയായി എന്ന കാര്യം ബിനോയ് ജോണിന് ബോധ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here