‘പ്രതിപക്ഷം നീക്കിയ ചുവടുകളെല്ലാം പിഴച്ചുപോയിരിക്കുന്നു, അതിന് പക്ഷേ നാട് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു’; കെ കെ രാഗേഷ്

‘ഖുർആനിലും ഈന്തപ്പഴത്തിലും സ്വർണ്ണംകടത്തിയെന്ന നെറികെട്ട ആരോപണം അഴിച്ചുവിട്ട് സാധ്യമായ എല്ലാ ഏജൻസികളെയും കൂട്ടുപിടിച്ച്, സംഘപരിവാറിന്റെ രാഷ്ട്രീയനീക്കങ്ങൾക്ക് ചട്ടുകമായി നിന്ന്, കുറച്ചുനാളുകളായി കേരളത്തിൽ പ്രതിപക്ഷം നീക്കിയ ചുവടുകളെല്ലാം പിഴച്ചുപോയിരിക്കുന്നു’ എന്ന് കെ കെ രാഗേഷ് എം പി.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കെ കെ രാഗേഷ് എം പിയുടെ പ്രതികരണം.

സംസ്ഥാനസര്‍ക്കാറിനെതിരായി പ്രതിപക്ഷം ഉന്നയിച്ച ആരോപങ്ങളിലെല്ലാം അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടിരുന്നപ്പോള്‍ മരണവ്യാപാരികളുടെ റോളില്‍ അനുയായികള്‍ നിറഞ്ഞാടി എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഖജനാവില്‍ നിന്ന് 2 കോടിയിലധികം രൂപ ശമ്പളമായി കൈപ്പറ്റുന്നവരാണ് നികുതി ദായകരായ ജനങ്ങളെ പരിഹസിച്ചുകൊണ്ട് സമരാഭാസം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘യു.എ.ഇ. ദിനാഘോഷത്തിന്റെ ഭാഗമായി കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലെ മുഖ്യാതിഥിയായ രമേശ് ചെന്നിത്തലക്ക് ഉപഹാരമായി 5 ഐഫോണുകൾ സ്വപ്‌നസുരേഷ് ആവശ്യപ്പെട്ടതുപ്രകാരം നൽകി എന്നാണ് ഇന്നലെ കോടതിയിൽ യൂണിടാക് എംഡി. സന്തോഷ് ഈപ്പൻ ബോധിപ്പിച്ചത്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്മ നിയമത്തിലെ മൂന്നാം വകുപ്പിൽ വിദേശ ഏജൻസികളിൽ നിന്നും സംഭാവന വാങ്ങാൻ നിയമനിർമാണസഭയിലെ അംഗങ്ങൾക്ക് വിലക്കുണ്ട്. അത് ലംഘിക്കപ്പെട്ടിരിക്കുന്നു.

ഐഫോൺ സമ്മാനമായി സ്വീകരിച്ചില്ലെന്നും അവിടെനടന്ന ലക്കിഡ്രോ സമ്മാനവിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല ഇതിന് മറുപടിനൽകി. എന്നാൽ പ്രതിപക്ഷം കുറച്ചുനാളായി ‘വിശുദ്ധഗ്രന്ഥ’മായി കൊണ്ടുനടക്കുന്ന പ്രോട്ടോക്കോൾ ഹാൻഡ് ബുക്കിൽ പറയുന്നത് കോൺസുലേറ്റുകാർ ലക്കി ഡ്രോ നടത്തരുതെന്നാണ്!’- കെ കെ രാഗേഷ് എം പി കുറിച്ചു

ഫെയ്‌സ്ബുക്ക് കുറിപ്പിങ്ങനെ;

അടുത്ത കേരള മുഖ്യമന്ത്രിയാകാനുള്ള പരക്കംപാച്ചിലിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജിക്ക് സ്ഥല-ജലവിഭ്രാന്തി പിടിപെട്ടിരിക്കുന്നു എന്ന് സംശയിക്കുന്നവർ ഒരുപാടുണ്ട്. അദ്ദേഹത്തിന്റെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ ‘പെർഫോമൻസുകളിൽ’ അങ്ങിനെ സംശയിക്കാൻ ധാരാളം കാരണങ്ങളുമുണ്ട്. ഉമ്മൻചാണ്ടിയുടെ ‘അങ്കച്ചമയ’ത്തോടെ അത് ഏതാണ്ട് മൂർദ്ധന്യത്തിലെത്തിയിരിക്കുന്നു.

സംസ്ഥാനസർക്കാറിനെതിരായ ആരോപണങ്ങളുടെ ഒരു ജംബോപട്ടിക തന്നെ പ്രതിപക്ഷനേതാവിന്റെ ക്രഡിറ്റിലുണ്ട്. എല്ലാം ഒന്നോ രണ്ടോ ദിവസത്തെ മാധ്യമവാർത്തയിലൊടുങ്ങി. അന്വേഷണ ഏജൻസികളെല്ലാം സർക്കാറിന് ക്ലീൻചിറ്റ് നൽകിക്കൊണ്ടിരുന്നപ്പോൾ മരണവ്യാപാരികളുടെ റോളിൽ അനുയായികൾ നിറഞ്ഞാടി. ഈ അടുത്തകാലത്ത് സമരാഭാസങ്ങളിൽ നിന്നൊക്കെ അൽപം പുറകോട്ടുമാറേണ്ടിവന്നു എന്നതൊരു സത്യമാണ്.

കോവിഡ് പടർത്തിയുള്ള സമരാഭാസങ്ങൾക്കെതിരെ ജനങ്ങൾ തന്നെ പ്രതികരിച്ചേക്കുമെന്ന അവസ്ഥയെത്തിയപ്പോഴായിരുന്നു അത്. എന്നാൽ അപ്പോഴേയ്ക്കും തങ്ങളെക്കൊണ്ടാവുംവിധം നാശനഷ്ടങ്ങൾ സംസ്ഥാനത്തിന് വരുത്തിക്കഴിഞ്ഞിരുന്നു ചെന്നിത്തലയും കൂട്ടരും. സംസ്ഥാന ഖജനാവിൽ നിന്ന് 2 കോടിയിലധികം രൂപ ശമ്പളമായി കൈപ്പറ്റുന്നവരാണ് നികുതി ദായകരായ ജനങ്ങളെ പരിഹസിച്ചുകൊണ്ട് ഇത്തരത്തിൽ സമരാഭാസം നടത്തുന്നത്.

യു.എ.ഇ. കോൺസുലേറ്റ് വിഷയത്തിൽ കെ.ടി. ജലീലിനെ രാജിവെപ്പിക്കാതെ പുറകോട്ടില്ല എന്ന ദൃഢപ്രതിജ്ഞയിലായിരുന്നു കുറച്ചുനാളായി. കേന്ദ്രംഭരിക്കുന്ന സംഘപരിവാർ സർക്കാറിന്റെ സാധ്യമായ എല്ലാ വാതിലുകളും മുട്ടി. പരാതികൾ പ്രവഹിച്ചു. അന്വേഷണ ഏജൻസികൾ രായ്ക്കുരാമാനം തെളിവെടുത്തുവെങ്കിലും സർക്കാരിനെതിരെ അഴിമതിയൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ‘പ്രോട്ടോക്കോൾ ലംഘനം’ എന്ന പിടിവള്ളിയിൽ കടിച്ചുതൂങ്ങി തൽക്കാലം ആശ്വാസം കണ്ടെത്തിയപ്പോൾ, ദാ വരുന്നു, എട്ടിന്റെ പണി!

യു.എ.ഇ. ദിനാഘോഷത്തിന്റെ ഭാഗമായി കോൺസുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലെ മുഖ്യാതിഥിയായ രമേശ് ചെന്നിത്തലക്ക് ഉപഹാരമായി 5 ഐഫോണുകൾ സ്വപ്‌നസുരേഷ് ആവശ്യപ്പെട്ടതുപ്രകാരം നൽകി എന്നാണ് ഇന്നലെ കോടതിയിൽ യൂണിടാക് എംഡി. സന്തോഷ് ഈപ്പൻ ബോധിപ്പിച്ചത്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്മ നിയമത്തിലെ മൂന്നാം വകുപ്പിൽ വിദേശ ഏജൻസികളിൽ നിന്നും സംഭാവന വാങ്ങാൻ നിയമനിർമാണസഭയിലെ അംഗങ്ങൾക്ക് വിലക്കുണ്ട്. അത് ലംഘിക്കപ്പെട്ടിരിക്കുന്നു.

ഐഫോൺ സമ്മാനമായി സ്വീകരിച്ചില്ലെന്നും അവിടെനടന്ന ലക്കിഡ്രോ സമ്മാനവിതരണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ചെന്നിത്തല ഇതിന് മറുപടിനൽകി. എന്നാൽ പ്രതിപക്ഷം കുറച്ചുനാളായി ‘വിശുദ്ധഗ്രന്ഥ’മായി കൊണ്ടുനടക്കുന്ന പ്രോട്ടോക്കോൾ ഹാൻഡ് ബുക്കിൽ പറയുന്നത് കോൺസുലേറ്റുകാർ ലക്കി ഡ്രോ നടത്തരുതെന്നാണ്!

ഖുർആനിലും ഈന്തപ്പഴത്തിലും സ്വർണ്ണംകടത്തിയെന്ന നെറികെട്ട ആരോപണം അഴിച്ചുവിട്ട് സാധ്യമായ എല്ലാ ഏജൻസികളെയും കൂട്ടുപിടിച്ച്, സംഘപരിവാറിന്റെ രാഷ്ട്രീയനീക്കങ്ങൾക്ക് ചട്ടുകമായി നിന്ന്, കുറച്ചുനാളുകളായി കേരളത്തിൽ പ്രതിപക്ഷം നീക്കിയ ചുവടുകളെല്ലാം പിഴച്ചുപോയിരിക്കുന്നു. അതിന് പക്ഷേ നാട് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു.
കെ.കെ. രാഗേഷ്

അടുത്ത കേരള മുഖ്യമന്ത്രിയാകാനുള്ള പരക്കംപാച്ചിലിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജിക്ക് സ്ഥല-ജലവിഭ്രാന്തി…

Posted by K K Ragesh on Friday, 2 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News