‘പ്രതിപക്ഷ നേതാവിന് ‘സ്ഥലജല വിഭ്രാന്തി’; ഉമ്മന്‍ ചാണ്ടിയുടെ ‘അങ്കച്ചമയത്തോടെ’ അത് മൂര്‍ദ്ധന്യത്തില്‍’: കെകെ രാഗേഷ്

സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരെയും കഴമ്പില്ലാത്ത ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകെണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശനവുമായി കെകെ രാഗേഷ് എംപി.

അടുത്ത കേരള മുഖ്യമന്ത്രിയാകാനുള്ള പരക്കംപാച്ചിലില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജിക്ക് സ്ഥല-ജലവിഭ്രാന്തി പിടിപെട്ടിരിക്കുന്നു എന്ന് സംശയിക്കുന്നവര്‍ ഒരുപാടുണ്ട്. അദ്ദേഹത്തിന്റെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ ‘പെര്‍ഫോമന്‍സുകളില്‍’ അങ്ങിനെ സംശയിക്കാന്‍ ധാരാളം കാരണങ്ങളുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ‘അങ്കച്ചമയ’ത്തോടെ അത് ഏതാണ്ട് മൂര്‍ദ്ധന്യത്തിലെത്തിയിരിക്കുന്നു.

സംസ്ഥാനസര്‍ക്കാറിനെതിരായ ആരോപണങ്ങളുടെ ഒരു ജംബോപട്ടിക തന്നെ പ്രതിപക്ഷനേതാവിന്റെ ക്രഡിറ്റിലുണ്ട്. എല്ലാം ഒന്നോ രണ്ടോ ദിവസത്തെ മാധ്യമവാര്‍ത്തയിലൊടുങ്ങിയെന്ന് കെകെ രാഗേഷ് എംപി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

നേതാക്കള്‍ വ്യാജ ആരോപണങ്ങളില്‍ വ്യാപൃതരായപ്പോള്‍ അണികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മരണത്തിന്റെ വ്യാപാരികളായെന്നും കെകെ രാഗേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

https://www.facebook.com/kkrageshofficial/posts/1701895063306419

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News