ഞങ്ങള്‍ എന്ത് പ്രതികരിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ചോദ്യവുമായി റിമ

കൊച്ചി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍.

എന്തുകൊണ്ടാണ് എല്ലാ പീഡനക്കേസുകള്‍ക്കുമെതിരെ പ്രതികരിക്കാത്തതെന്ന ചിലരുടെ ചോദ്യം കേട്ട് അത്ഭുതം തോന്നാറുണ്ടെന്നും ഞങ്ങള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റിമ എഫ്ബി പോസ്റ്റില്‍ ചോദിക്കുന്നു.

റിമയുടെ വാക്കുകള്‍: എനിക്ക് അത്ഭുതമുണ്ടാകാറുണ്ട്, എല്ലാ ബലാത്സംഗ കേസുകളോടും ഞങ്ങള്‍ സ്ത്രീകള്‍ പ്രതികരിക്കാത്തതെന്താണെന്ന് ആളുകള്‍ ചോദിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്താണെന്നതില്‍ ഞങ്ങള്‍ എന്ത് പറയാണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.

ആ പെണ്‍കുട്ടി കടന്നുപോയ ഭീതിജനകമായ ആ അവസ്ഥയെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയാണോ വേണ്ടത്?
അതോ കരഞ്ഞുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ പെണ്‍സുഹൃത്തുക്കളെ വിളിക്കുകയാണോ വേണ്ടത്?
വൈകാരികമായി സ്വയം മുറിവേല്‍ക്കുകയാണോ വേണ്ടത്?
അരക്ഷിതത്വം തോന്നുകയും ഭയപ്പെടുകയുമാണോ വേണ്ടത്?
ഓരോ തവണയും വ്യത്യസ്ത ഹാഷ് ടാഗുകള്‍ ടൈപ്പ് ചെയ്യുന്നത് അവസാനിപ്പിച്ച് ഞങ്ങള്‍ സ്‌ക്രീനില്‍ നോക്കിപ്പോകുകയാണ്.
എന്റെ കയ്യില്‍ ഹാഷ് ടാഗുകള്‍ ഒന്നുമില്ല.

I wonder what people mean when they ask us why we women didn’t react to all rape cases..

What do you want us to say…..

Posted by Rima Kallingal on Thursday, 1 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News