സിപിഐഎം നേതൃത്വത്തില്‍ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ ക്യാമ്പെയ്ന്‍

സിപിഐഎമ്മിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ ക്യാമ്പയിന് തുടക്കമായി. ജീവൻ വേണേൽ ജാഗ്രത വേണം എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പയിൻ.

ബോധവത്കരണം, മാസ്ക് – സാനിറ്റെസർ എന്നിവയുടെ വിതരണം, സന്നദ്ധ പ്രവർത്തനം എന്നിവ ക്യാമ്പയിന്‍റെ ഭാഗമാണ്.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ക്യാമ്പയിൻ ആരംഭിച്ചത്. ജീവൻ വേണേൽ ജാഗ്രത വേണമെന്ന സന്ദേശമുയർത്തിയുള്ള ക്യാമ്പയിൻ ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടക്കം കുറിച്ചു.

കൊവിഡ് മാനദണ്ഡ പ്രകാരം നടന്ന ചടങ്ങിൽ സിനിമാതാരം സുധീർ കരമന പ്രത്ജ്ഞ ചൊല്ലിക്കൊടുത്തു.
വ്യാപാര കേന്ദ്രങ്ങൾ, ആരോധനാലയങ്ങൾ, വീടുകൾ, തൊ‍ഴിലിടങ്ങൾ, സർക്കാർ ഓഫീസുകൾ, ബസ് – ഓട്ടോ – ടാക്സി സ്റ്റാന്‍റുകൾ എന്നിവിടങ്ങളിൽ ക്യാമ്പയിന്‍റെ ഭാഗമായി സന്ദേശങ്ങൾ കൈമാറും.

ബോധവത്കരണത്തിനൊപ്പം മാസ്ക് – സാനിറ്റെസർ എന്നിവയുടെ വിതരണം, സന്നദ്ധ പ്രവർത്തനം തുടങ്ങിയവും ക്യാമ്പയിന്‍റെ ഭാഗമാണ്. പ്രമുഖ വ്യക്തികളും സംഘടനകളും സംസ്ഥാന വ്യാപകമായി ക്യാമ്പയിന്‍റെ ഭാഗമായി. ഇൗ മാസം 15നാണ് ക്യാമ്പയിൻ സമാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News