ഹാഥ്രാസ്: സിബിഐ ആന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം; പ്രതിഷേധം തടഞ്ഞ് യുപി പൊലീസ്‌

ഉത്തർപ്രദേശിലെ ഹാഥ്‌രാസിൽ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

യുപി പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വീടിന് പുറത്തും പരിസരത്തുമായി പോലീസ് കാവൽ നിൽക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം സംഭവത്തിൽ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രതിഷേധിച്ച സമാജ്‌വാദി പാർട്ടി പ്രവർത്തകർക്ക് നെരെ പോലീസ് ലാത്തിവീശി.

തെരഞ്ഞെടുപ്പിന് മുൻപ് ദളിത് വിഭാഗത്തിന്റെ സഹായം തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദളിത് പെൺകുട്ടി ക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോൾ മൗനം പാലിക്കുകയാണെന്ന് ഭീം ആർമി മേധാവി ചന്ദ്ര ശേഖർ ആസാദ്പറഞ്ഞു.

പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്‌. . സംഭവത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് നോട്ടീസ് അയച്ചു.

പെൺകുട്ടി മരിച്ച സംഭവം ദേശീയ ശ്രദ്ധയാകർഷിച്ചതോടെ ഡൽഹിയിലെ ഇന്ത്യ ഗേറ്റ് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പ്രദേശത്ത് ആളുകൾ കൂട്ടം കൂടരുതെന്നും പ്രതിഷേധത്തിന് അനുമതി ലഭിച്ചാൽ പോലും 100 പേരിൽ കൂടുതൽ കൂടാൻ പാടില്ലെന്നും പോലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News