ഐഫോണ്‍ വിവാദം; പ്രതിപക്ഷ നേതാവിന് ബൂമറാങ്ങായി സ്വന്തം ആരോപണം

യുഎഇ കോണ്‍സുലേറ്റ് വിതരണം ചെയ്യാനേല്‍പ്പിച്ച ഖുറാന്‍ മന്ത്രി ജലീല്‍ ഏറ്റുവാങ്ങിയത് വിവാദമാക്കിയ പ്രതിപക്ഷനേതാവിന് ബുമറാങ്ങ് ആയിരുക്കുകയാണ് അദ്ദേഹത്തിന്‍റെ തന്നെ പുതിയ വിശദീകരണം.

കോണ്‍സുലേറ്റിലെ ലക്കി ഡ്രോയില്‍ താന്‍ സമ്മാന വിതരണം നടത്തിയെന്ന ചെന്നിത്തലയുടെ വെളിപെടുത്തല്‍ അദ്ദേഹത്തിന് കുരുക്ക് ആയേക്കും.

വിദേശ രാജ്യത്തിന്‍റെ കോണ്‍സുലേറ്റ് നടത്തുന്ന ലക്കി ഡ്രോയില്‍ പങ്കെടുക്കുന്നതും ചട്ടവിരുദ്ധം.കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിൽ ഈ കാര്യം വ്യക്തമാക്കുന്നത്.

കോൺസുലേറ്റ് നടത്തിയ ലക്കി ഡ്രോയിൽ സമ്മാനം വിതരണം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന പ്രതിപക്ഷനേതാവിന്‍റെ വിശദീകരണം കെട്ട സ്ഥിതിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ് ബുക്കില്‍ പറയുന്നത് കാണുക.

കോണ്‍സുലേറ്റുകള്‍ക്ക് നറുക്കെടുപ്പുകള്‍ നടത്താനുളള നിയമപരമായ അധികാരം ഇല്ലെന്ന് തെളിയിക്കുന്ന രേഖയാണിത്. നിയമപരമായി നടത്താന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിഷകര്‍ഷിച്ചിരിക്കുന്ന പ്രോട്ടോകോള്‍ ലംഘനമാണ് ചെന്നിത്തല നടത്തിയിരിക്കുന്നത്.

കോണ്‍സുലേറ്റ് നല്‍കിയ ഖുറാന്‍ പൊതികള്‍ ന്യൂനപക്ഷമന്ത്രിയെന്ന നിലയില്‍ വിതരണം ചെയ്യാന്‍ ഏറ്റുവാങ്ങിയത് പ്രോട്ടോകോള്‍ ലംഘനം ആണെന്ന് ആവര്‍ത്തിച്ച് ആരോപിക്കുന്ന ചെന്നിത്തലക്കും കോണ്‍ഗ്രസിനും പ്രോട്ടോകോള്‍ ലംഘനത്തെ പറ്റി രാഷ്ടീയമായി വിശദീകരിക്കേണ്ടതായി വരും.

താന്‍ ഫോണ്‍ കൊടുത്തത് കമ്മീഷന്‍റെ നിര്‍വചനത്തില്‍ വരുമെന്ന സന്തോഷ് ഈപ്പന്‍റെ കോടതിയിലെ വെളിപ്പെടുത്തല്‍ ദേശീയ ഏജന്‍സികള്‍ക്കും അന്വേഷിക്കാതിരിക്കാന്‍ ക‍ഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News