ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വ്വകലാശാല മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ നാമേധയത്തില്‍ സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വ്വകലാശാല മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു പൊതുവിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടര്‍ന്നെന്ന് മുഖ്യമന്ത്രി. അതിന്റെ ഭാഗമായാണ് കേരളത്തില്‍ ആദ്യത്തെ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചത്. ആഗ്രഹിക്കുന്ന ആര്‍ക്കും അറിവ് എളുപ്പത്തില്‍ എന്നത് സര്‍ക്കാര്‍ നയം.

ശ്രീ നാരയണ ഗുരുവിന് തുല്യനായ ഒരു ഗുരുവിനേയും താന്‍ കണ്ടിട്ടില്ലെന്ന രാഷ്ട്രപിതാവിനേയും രവീന്ദ്രനാഥടാഗോറിനേയും വരികള്‍ മുഖ്യമന്ത്രി ഓര്‍മ്മപെടുത്തുകയും ചെയ്തു. ഗുരുവിനെ ഉചിതമായി ആദരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം.അത് കണക്കിലെടുത്താണ് ഈ സര്‍ക്കാര്‍ ഗുരുദേവ പ്രതിമ സ്ഥാപിച്ചതും ഓപ്പണ്‍ സര്‍വ്വകലാശാലക്ക് ഗുരുദേവന്റെ പേരിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ചതോടെ ഉന്നത വിദ്യാഭ്യാസം ഏവര്‍ക്കും ലഭിക്കാനുള്ള അവസരമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഒരുക്കിയതെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

മന്ത്രിമാരായ ജെ.മേഴ്‌സികുട്ടിയമ്മ കെ.രാജു,എം.എല്‍.എ മാരായ എം മുകേഷ്,എം നൗഷാദ്,കോവൂര്‍ കുഞ്ഞുമോന്‍,ആര്‍.രാമചന്ദ്രന്‍, മുല്ലക്കരരത്‌നാകരന്‍,ജയലാല്‍, എം.പിമാരായ എ.എം ആരിഫ്, സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, കൊല്ലം മേയര്‍ ഹണി ബഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിന്നു ഉത്ഘാടന ചടങ്ങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News