കൊവിഡ് വാക്സിന്‍ 2021 ല്‍ മാത്രമേ ലഭ്യമാകൂവെന്ന് റിപ്പോര്‍ട്ട്

കൊവിഡ് പ്രതിരോധ വാക്‌സില്‍ വാക്സിന്‍ 2021 ല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂവെന്ന് റിപ്പോര്‍ട്ട്. കാനഡയിലെ മക്ഗില്‍ സര്‍വകലാശാല ആഗോളതലത്തില്‍ വികസിപ്പിക്കുന്ന കൊവിഡ് വാക്സിനുകളുമായി ബന്ധപ്പെട്ട് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 2020 ജൂണ്‍ അവസാനത്തില്‍ വാക്‌സിനോളജിയില്‍ പ്രവര്‍ത്തിക്കുന്ന 28 വിദഗ്ധരില്‍ നടത്തിയ സര്‍വേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

”ഞങ്ങളുടെ സര്‍വേയിലെ വിദഗ്ധരുടെ വാക്സിനേഷന്‍ വികസനത്തെക്കുറിച്ചുള്ള പ്രവചനങ്ങളനുസരിച്ച് 2021 ന് മുന്‍പ് വാക്സിന്‍ ലഭ്യമാവാന്‍ സാധ്യതയില്ലെന്ന് മക്ഗില്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജോനാഥന്‍ കിമ്മല്‍മാന്‍ പറഞ്ഞു.

അടുത്ത വേനല്‍ക്കാലത്തോടെ വാക്സിന്‍ പുറത്തിറക്കാന്‍ സാധിക്കും. 2022 ല്‍ വാക്സിന്‍ ജനങ്ങള്‍ക്ക് പൂര്‍ണമായി ലഭ്യമായി തുടങ്ങുമെന്നും ജോനാഥന്‍ കിമ്മല്‍മാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News