പ്രതിഫലം കുറച്ചില്ലെന്ന് പരാതി; നടന്‍ ബൈജു സന്തോഷിനെതിരെ നിര്‍മ്മാതാവ്

ടൊവിനോ തോമസും, ജോജു ജോര്‍ജ്ജും പ്രതിഫലം ഉയര്‍ത്തിയെന്ന വിവാദത്തിന് പിന്നാലെ നടന്‍ ബൈജു സന്തോഷിനെതിരെ പരാതിയുമായി നിര്‍മ്മാതാവ്.

അനൂപ് മേനോന്‍ നായകനായ മരട് 357 എന്ന സിനിമയുടെ നിര്‍മ്മാതാവാണ് ബൈജുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നടന്‍ 20 ലക്ഷം പ്രതിഫലം ചോദിച്ചെന്ന പരാതിയുമായി നിര്‍മ്മാതാക്കളുടെ സംഘടനയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാവ്.

പ്രതിഫലം 20 ലക്ഷമാണെന്നും ഇത് കുറക്കില്ലെന്നും ബൈജു സന്തോഷ് പറഞ്ഞതായാണ് നിര്‍മ്മാതാവിന്റെ പരാതി. ബൈജുവുമായി എട്ട് ലക്ഷത്തിന്റെ കരാറാണ് ഉള്ളതെന്നും നിര്‍മ്മാതാവ് പരാതിയില്‍ സൂചിപ്പിക്കുന്നു. പ്രതിഫലം നല്‍കാതെ സിനിമ ഡബ് ചെയ്യില്ലെന്ന് ബൈജു അറിയിച്ചതായും നിര്‍മ്മാതാവിന്റെ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News