ഇന്റോ-ജര്‍മ്മന്‍ ചലച്ചിത്ര വാരത്തില്‍ ജനപ്രിയ ചിത്രമായി ‘മൂത്തോന്‍’; റോഷന്‍ മാത്യു മികച്ച സഹനടന്‍

ബെര്‍ലിനില്‍ നടന്ന ഇന്റോ-ജര്‍മ്മന്‍ ചലച്ചിത്ര വാരത്തില്‍ ജനപ്രിയ ചിത്രമായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’. ‘മൂത്തോനി’ലെ അമീര്‍ എന്ന കഥാപാത്രത്തിന് റോഷന്‍ മാത്യു മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു.

നിവിന്‍ പോളിയുടെ നായകവേഷത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ടിരുന്നു മൂത്തോനിലെ റോഷന്‍ ചെയ്ത അമീര്‍ എന്ന കഥാപാത്രവും. ‘മൂത്തോനി’ലെ മികച്ച പ്രകടനമാണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് കാരണമായത്.

മുമ്പും രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ ചിത്രമാണ് ‘മൂത്തോന്‍’. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായും നിവിന്‍ പോളി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘മൂത്തോനി’ലെ പ്രകടനത്തിന് സഞ്ജന ദീപുവിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. പാരിസില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലായ ‘ഫെസ്റ്റിവല്‍ ടു ഫിലിം ദി ഏഷ്യ ദി സുദു’ എന്ന ഫെസ്റ്റിവലിലും ‘മൂത്തോന്‍’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News