കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ചങ്ങാതിമാര്‍; ഐ ഫോണ്‍ പാരിതോഷികമായി വാങ്ങിയ ചെന്നിത്തല പ്രോട്ടോകോള്‍ ലംഘനം നടത്തി: കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും കൈകോര്‍ത്തിരിക്കുകയാണെന്ന് കോടിയേരി. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഐ ഫോണ്‍ പാരിതോഷികമായി വാങ്ങിയ ചെന്നിത്തല പ്രോട്ടോകോള്‍ ലംഘനം നടത്തി. ജലീലിന്റെ കാര്യത്തില്‍ പറഞ്ഞത് ചെന്നിതല്ലയ്ക്കും ബാധകമല്ലേയെന്നും കോടിയേരി ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസന്വേഷണത്തില്‍ കേന്ദ്രത്തിന് അലംഭാവമാണ്. അവര്‍ കൃത്യമായി അന്വേഷിക്കുന്നില്ല. കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപി ചങ്ങാത്തമാണ്.

ഹത്രാസ് സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും രാജ്യത്ത് നിയമവാഴ്ച ഇല്ലാതായിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News