മമതയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിന് കോവിഡ്

തനിക്ക് കോവിഡ് ബാധിച്ചാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കെട്ടിപ്പിടിക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം ഫെയ്സ്ബുക്കിലൂടെയാണ് അറിയിച്ചത്. ഹസ്രയെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയക്കെതിരെ ബംഗാല്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം സൗത്ത് 24 24 പര്‍ഗാനാസില്‍ നടന്ന പാര്‍ട്ടി പരിപാടിയിലാണ് അനുപം വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

‘കൊറോണയെക്കാള്‍ വലിയ ശത്രുവിനോടാണ് നമ്മുടെ പ്രവര്‍ത്തകര്‍ പോരാടുന്നത്. അവര്‍ മമത ബാനര്‍ജിക്ക് എതിരെ പോരാടുകയാണ്. മമത ബാനര്‍ജിക്ക് എതിരെ പോരാടുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് മാസ്‌ക് ഇല്ലാതെ കോവിഡ് 19ന് എതിരെ പോരാടാന്‍ സാധിക്കുമെന്നും കരുതുന്നു’ അനുപം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ഹസ്ര, കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.

‘കോവിഡ് ബാധിച്ച് മരിച്ചവരെ മമത ബാനര്‍ജി കൈകാര്യം ചെയ്യുന്നത് വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഇവരുടെ മൃതദേഹങ്ങള്‍ മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മക്കളെപ്പോലും അവരെ കാണാന്‍ അനുവദിക്കുന്നില്ല. പട്ടിയോ പൂച്ചയോ മരിച്ചാല്‍പ്പോലും നമ്മള്‍ ഇങ്ങനെ പെരുമാറില്ല’ എന്നായിരുന്നു ഹസ്രയുടെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News