ബെന്നി ബഹനാന്‍ പത്രസമ്മേളനം നടത്തി രാജി പ്രഖ്യാപിച്ചത് ശരിയായില്ല: അജയ് തറയില്‍

ബെന്നി ബഹന്നാന്‍ പത്രസമ്മേളനം നടത്തി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. പാര്‍ലമെന്റ് മെമ്പറായിരുന്നുകൊണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏതെങ്കിലും എംപിക്ക് മോഹമുണ്ടെങ്കില്‍ അത് കയ്യില്‍ വെച്ചാല്‍ മതിയെന്നും അജയ് തറയില്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബെന്നി ബഹന്നാന്റെ രാജി പ്രഖ്യാപനത്തോട് കൂടിയാണ്, ഇടതുപക്ഷ ഗവണ്‍മെന്റിന് എതിരെ ശക്തമായി വന്ന മാധ്യമ ശ്രദ്ധ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

‘ഇവര്‍ക്കൊക്കെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കിട്ടിയത് കൊണ്ടാണല്ലോ, മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത്. ഈ പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ലാത്ത വിറക് വെട്ടികളും, വെള്ളം കോരികളുമായ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവേദ വര്‍ധിപ്പിച്ച് കൊണ്ട്, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവരെല്ലാം ഇങ്ങനെ ചെയ്യുന്നത്. ഇത് പാര്‍ട്ടിയോടുള്ള വഞ്ചനയാണ്’.

Posted by Ajay Tharayil on Friday, 2 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News