COVID-19 ക്വാറന്റൈന്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (QUARANTINE / ISOLATION GUIDELINES) ഓരോ സാഹചര്യത്തിലും എടുക്കേണ്ട നടപടികള്‍

1. കോവിഡ് -19 സ്ഥിരീകരിച്ച രോഗി-
ആശുപത്രിയില്‍ നിന്ന് / ചികിത്സാ കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7 ദിവസത്തേക്ക് അനിവാര്യമല്ലാത്ത യാത്രയും സാമൂഹിക സമ്പര്‍ക്കവും ഒഴിവാക്കുക.

2. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രൈമറി കോണ്‍ടാക്റ്റ്-
വീട്ടിലോ / സര്‍ക്കാര്‍ ക്വാറന്റൈന്‍ സ്ഥാപനത്തിലോ 14 ദിവസത്തെ റൂം ക്വാറന്റൈന്‍.
ഈ കാലയളവില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടായാല്‍, എത്ര ചെറുതായാല്‍ പോലും, DISHA 1056 ഹെല്‍പ്ലൈനിലോ / തദ്ദേശീയ ആരോഗ്യ സ്ഥാപനത്തിലോ റിപ്പോര്‍ട്ട് ചെയ്യണം.
രോഗലക്ഷണമുണ്ടായാല്‍ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.

3. കുറഞ്ഞ അപകടസാധ്യതയുള്ള പ്രാഥമിക കോണ്‍ടാക്ട്
അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക, മാസ്‌ക് ഉപയോഗം കര്‍ശനമായി പാലിക്കുക, വ്യക്തിഗത ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല/ ടിഷ്യു കൊണ്ട് മൂക്കും വായും മൂടുക, കൈ ശുചിത്വം എന്നിവ.
സാമൂഹിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുക – വിവാഹങ്ങള്‍ / ചടങ്ങുകള്‍ / ജോലി / കുടുംബ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ.
ഈ കാലയളവില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടായാല്‍, എത്ര ചെറുതായാല്‍ പോലും, DISHA 1056 ഹെല്‍പ്ലൈനിലോ / തദ്ദേശീയ ആരോഗ്യ സ്ഥാപനത്തിലോ റിപ്പോര്‍ട്ട് ചെയ്യണം.
രോഗലക്ഷണമുണ്ടായാല്‍ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.

4. ലക്ഷണങ്ങള്‍ ഇല്ലാത്ത സെക്കന്‍ഡറി കോണ്‍ടാക്റ്റ്
&കമ്മ്യൂണിറ്റി / ലോക്കല്‍ ട്രാന്‍സ്മിഷനുള്ള രാജ്യം / പ്രദേശത്ത് നിന്ന് വരുന്ന ആളുകളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍.
അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക,
മാസ്‌ക് ഉപയോഗം കര്‍ശനമായി പാലിക്കുക,
വ്യക്തിഗത ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല/ ടിഷ്യു കൊണ്ട് മൂക്കും വായും മൂടുക, കൈ ശുചിത്വം എന്നിവ.
എല്ലായ്പ്പോഴും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുക.
തൊഴിലുടമയെ / സ്ഥാപന മേധാവിയെ വിവരം അറിയിക്കുക, എല്ലാ കോവിഡ് സുരക്ഷാ മുന്‍കരുതലുകളും പാലിച്ചു കൊണ്ട് വര്‍ക്ക് ഫ്രം ഹോം അല്ലെങ്കില്‍ ഓഫീസിലോ ജോലിചെയ്യാം.
സാമൂഹിക സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുക – വിവാഹങ്ങള്‍ / ചടങ്ങുകള്‍ / ജോലി / കുടുംബ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ.
ഈ കാലയളവില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടായാല്‍, എത്ര ചെറുതായാല്‍ പോലും, DISHA 1056 ഹെല്‍പ്ലൈനിലോ / തദ്ദേശീയ ആരോഗ്യ സ്ഥാപനത്തിലോ റിപ്പോര്‍ട്ട് ചെയ്യണം.
രോഗലക്ഷണമുണ്ടായാല്‍ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.

5. കേരളത്തിന് പുറത്ത് നിന്ന് അന്തര്‍സംസ്ഥാന / അന്തര്‍ദ്ദേശീയ യാത്ര കഴിഞ്ഞു എത്തിയവര്‍
14 ദിവസം വീട്ടില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ വക സ്ഥാപനത്തില്‍ സമ്പര്‍ക്ക വിലക്ക്.
ഈ കാലയളവില്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടായാല്‍, എത്ര ചെറുതായാല്‍ പോലും, DISHA 1056 ഹെല്‍പ്ലൈനിലോ / തദ്ദേശീയ ആരോഗ്യ സ്ഥാപനത്തിലോ റിപ്പോര്‍ട്ട് ചെയ്യണം.
രോഗലക്ഷണമുണ്ടായാല്‍ ആ വ്യക്തി ടെസ്റ്റിങ്ങിനു വിധേയമാകണം.

6. ആരോഗ്യപ്രവര്‍ത്തക/കന്‍ – രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ പി. പി. ഇ ക്ക് കേടുപാട് സംഭവിക്കുകയോ ശരിയായി അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുകയോ ചെയ്യാതെ ഇരുന്നാല്‍.
*14 ദിവസം വീട്ടില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ വക സ്ഥാപനത്തില്‍ സമ്പര്‍ക്ക വിലക്ക്.

7. അക്യൂട്ട് ശ്വാസകോശ അണുബാധ (Acute Respiratory Infection- ARI) അല്ലെങ്കില്‍ ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (Influenza Like illness- ILI )
എന്നിവയുള്ള ഏതൊരു വ്യക്തിയും (കോണ്‍ടാക്റ്റ് / കോവിഡ് സംശയിക്കുന്നയാള്‍ / കേരളത്തിന് പുറത്തു നിന്ന് വരുന്നയാള്‍ എന്നിവര്‍ ഒഴികെ )
കുടുംബഡോക്ടര്‍ / പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍ / ടെലിമെഡിസിന്‍ വഴി ആരോഗ്യസംവിധാനങ്ങളുമായി ബന്ധപ്പെടുക.
ആവശ്യമെങ്കില്‍ കോവിഡ് -19 ടെസ്റ്റുകള്‍ ചെയ്യുക.
രോഗലക്ഷണങ്ങള്‍ മാറുന്നത് വരെ വീട്ടില്‍ / ആശുപത്രിയില്‍ സമ്പര്‍ക്ക വിലക്കിനു വിധേയമാവുക.
രോഗലക്ഷണങ്ങള്‍ക്കു മറ്റു കാരണങ്ങള്‍ കൊണ്ടാണോ എന്ന വിലയിരുത്തലിന് വിധേയമാവുക.

8. കോണ്‍ട്രാക്റ്റര്‍ മാര്‍ മുഖേന കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികള്‍
ഇത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം (ADVISORY ON QUARANTINE AND COVID-19 TESTING OF GUEST WORKERS
RETURNING TO KERALA No.31/F2/2020/ Health 18th July 2020)

9. ബിസിനസ്സ് സംബന്ധമായ / മറ്റു ആവശ്യങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹ്രസ്വ സന്ദര്‍ശനം –
G.O (Rt)No.1880/2020/CAD dated 14.06.2020 പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുക.
പ്രത്യേക പാസ് വാങ്ങിയതിന് ശേഷം സംസ്ഥാനത്ത് എത്തി 7 ദിവസത്തിനുള്ളില്‍ മടങ്ങുക.

10. പ്രത്യേക സാഹചര്യങ്ങള്‍ (പുറത്തുനിന്നുള്ള പൗരന്മാര്‍
പരീക്ഷകള്‍ക്കായി വരുമ്പോള്‍ )
As per the advisory – No.31 /F2/2020 Health 1 2th August 2020
ഉയര്‍ന്ന രോഗബാധ സാധ്യതയുള്ള ഇടങ്ങളില്‍ ജോലിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കാലയളവിന്റെ കാര്യത്തില്‍ , അപകട സാധ്യത, പരിശോധനാ ഫലങ്ങള്‍, രോഗികളുടെ പരിചരണ ലൊക്കേഷന്‍ എന്നിവ അടിസ്ഥാനപ്പെടുത്തി സ്ഥാപനത്തിലെ മെഡിക്കല്‍ ബോര്‍ഡിന് തീരുമാനം എടുക്കാവുന്നതാണ്.
ഡോ: ദീപു സദാശിവന്‍
Info Clinic

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News