മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് കുഞ്ഞൂട്ടി ചേട്ടന്റെ വൈറല്‍ ഫോട്ടോഷൂട്ട്

ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാവിന് ആദരമര്‍പ്പിച്ച് ഒരു വൈറല്‍ ഫോട്ടോഷൂട്ട്. മുണ്ടക്കയം സ്വദേശിയായ പി.സി ജോര്‍ജ് എന്ന കുഞ്ഞൂട്ടിയെയാണ് ഗാന്ധിയായത്. മഹാത്മാവിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ചിത്രങ്ങള്‍ക്കായി കുഞ്ഞൂട്ടിയെ ഗാന്ധിയാക്കിയത പേരമകന്‍ ജിബിന്‍ ജോയി ആണ്.

വിവാഹം കഴിഞ്ഞ് 58 വര്‍ഷങ്ങള്‍ക്കുശേഷമുള്ള കുഞ്ഞൂട്ടി ചേട്ടന്റെയും ഭാര്യ ചിന്നമ്മയുടെയും വിവാഹ ഫോട്ടോ ഷൂട്ട് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കുഞ്ഞൂട്ടി ചേട്ടന് ഗാന്ധിജിയുമായുള്ള സാദൃശ്യം ആ ചിത്രങ്ങളിലെ കമന്റുകളില്‍ പലരും പരാമര്‍ശിച്ചിരുന്നു. ഇതാണ് ഇത്തരമൊരു ഫോട്ടോഷൂട്ടിന് ഫൊട്ടോഗ്രഫറും പേരമകനുമായി ജിബിന് പ്രചോദനമായത്.

തല മൊട്ടയടിച്ച്, ഷേവിങ്ങും ചെയ്തതോടെ കുഞ്ഞൂട്ടി ചേട്ടന്‍ ഗാന്ധിജിയുടെ രൂപത്തിലേക്ക്. ജിബിന്‍ ഒരു സുഹൃത്തിനോട് പറഞ്ഞ് ചര്‍ക്ക ഉണ്ടാക്കിച്ചു. അനുയോജ്യമായ കണ്ണട കിട്ടാനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. ബെംഗളൂരുവില്‍ നിന്ന് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും സമയമെടുക്കുമെന്ന് മനസ്സിലായതോടെ ശ്രമം ഉപേക്ഷിച്ചു.

View this post on Instagram

ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ലാ സംതൃപ്തി ഉളവാക്കുന്നത്. സമ്പുർണ്ണ ശ്രമം സമ്പുർണ്ണ വിജയമാക്കുന്നു #gandhiji @photographey_athreya @_athreyaweddingstories_ . . . In frame Appacha . . #gandhijayanti#october2#gandhi#indian#kerala#photographersofindia#photographers#world_photographyhub#photography_ishttam#photography_lovers#love#mallu.viral#mallureposts#official_photographers_hub . . ___________________________________________ . . #nte_padam#nte_keralam#nte_click#ith.nte.keralam#kerala.jpg#__kerala__photography__#picstay_kerala#kochi_live#world_photography_page#our_keralam#entekeralamofficial#kerala.attraction#varietymedia_#beauty_of_pathanamthitta#mundakayam.official#trendz_f_kerla#keralaphotos# . . @ajuvarghese @rameshpisharody @varietymedia_ @ahaana_krishna @anusree_luv @rimakallingal

A post shared by photographer_athreya (@photographey_athreya) on

അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ നാട്ടില്‍ നിന്ന് തന്നെ ഒടുവില്‍ കണ്ണട കിട്ടി. കുട്ടിക്കാനത്തുള്ള സഹയാദ്രി ആയുര്‍ദേവ ചികിത്സാ കേന്ദ്രത്തിന്റെ ഭാഗമായ മ്യൂസിയത്തിലാണ് ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത്. അതിന് സമീപം മെറ്റല്‍ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലം ലൊക്കേഷനാക്കി ബാക്കി ചിത്രങ്ങളും പകര്‍ത്തി.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഗാന്ധിജിയുടെ വേഷത്തില്‍ കയ്യടി നേടിയത് ഇപ്പോഴും 85 കാരനായ കുഞ്ഞൂട്ടി ചേട്ടന്റെ മനസ്സിലുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ഗാന്ധി രൂപത്തില്‍ എത്താന്‍ വീണ്ടും അവസരം ലഭിച്ചതിന്റെയും അഭിനന്ദനങ്ങള്‍ തേടിയെത്തുന്നതിന്റെയും സന്തോഷത്തിലാണ് അദ്ദേഹമിപ്പോള്‍. ഈ പ്രായത്തിലും ഊര്‍ജസ്വലതയോടെ ഇരിക്കാന്‍ ഇത്തരം പ്രവര്‍ത്തികള്‍ സഹായിക്കുന്നുവെന്നും കുഞ്ഞൂട്ടി ചേട്ടന്‍ പറയുന്നു. എല്ലാത്തിനും കൂട്ടായി ധൈര്യവും കരുത്തുമേകി ജിബിന്‍ ഒപ്പമുണ്ട്.

2 വര്‍ഷം മുമ്പാണ് ജിബിന്‍ ഫൊട്ടോഗ്രഫി കരിയറായി സ്വീകരിച്ചത്. ഒരു കമ്പനിയിലെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ജോലി ഉപേക്ഷിച്ച് പാഷനെ പിന്തുടരുകയായിരുന്നു. ആത്രേയ ഫൊട്ടോഗ്രഫി എന്ന പേരില്‍ വര്‍ക്കുകള്‍ ചെയ്തു തുടങ്ങി. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന മരുമകളെ തെര്‍മോമീറ്റര്‍ കൊണ്ട് പരിശോധിക്കുന്ന അമ്മായിയമ്മയുടെ ചിത്രം കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഈ ചിത്രം പകര്‍ത്തിയതും ജിബിനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News