എസ്പിബിയ്ക്ക് ഭാരതരത്‌ന നല്‍കി ആദരിക്കണം; ആവശ്യവുമായി പ്രമുഖരുള്‍പ്പെടെ രംഗത്ത്

അന്തരിച്ച ഗായകന്‍ എസ്പി ബാലസുബ്രഹ്‌മണ്യത്തെ ഭാരത രത്‌ന നല്‍കി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖരുള്‍പ്പെടെ രംഗത്ത്.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ട്. എസ്പിബിയുടെ ജന്മസ്ഥലം ആന്ധ്രാപ്രദേശിലെ നെല്ലൂരായിരുന്നുവെന്ന് ജഗന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേര്‍പാട് ഇന്ത്യയിലെയും വിദേശത്തെയും സംഗീത പ്രേമികളെ ദുഃഖത്തിലാഴ്ത്തിയെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

”നേരത്തെ ലതാ മങ്കേഷ്‌കര്‍, ഭൂപന്‍ ഹസാരിക, എം എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാന്‍, ഭീമന്‍ ജോഷി എന്നീ സംഗീതജ്ഞരെ സര്‍ക്കാര്‍ ഭാരത് രത്‌ന നല്‍കി ആദരിച്ചു. ഇതിഹാസ ഗായകന് സംഗീത രംഗത്ത് മാത്രമല്ല, കലാ രംഗത്തൊട്ടാകെയുള്ള സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തില്‍ ഭാരത് രത്‌ന അവാര്‍ഡ് നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അഞ്ച് പതിറ്റാണ്ടായി നീണ്ടുനിന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃഷ്ടിയുടെ ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്.” അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

നടന്‍ കമല്‍ ഹാസനും വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അഭ്യര്‍ഥനയെ പിന്തുണച്ചു.

എസ്പിബിയ്ക്ക് ഭാരത രത്‌ന നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഓണ്‍ലൈന്‍ ക്യാംപെയിനുകളും സജീവമാണ്. ബെംഗളൂരു സ്വദേശി
ഗിരീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ചേഞ്ച് ഓര്‍ഗില്‍ അത്തരമൊരു നിവേദനം ഇതിനകം 35,000 ത്തിലധികം വ്യക്തികളുടെ പിന്തുണയാണ് നേടിയിരിക്കുന്നത്.

എസ്പിബിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് ഫാന്‍ പേജിന്റെ അഡ്മിന്‍ കൂടിയാണ് ഗിരീഷ്. ”എസ്പി സര്‍ എന്റെ വിഗ്രഹമാണ്. ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ കേട്ടാണ് വളര്‍ന്നത്. അവ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഞാന്‍ തളരുമ്പോള്‍ അവര്‍ എന്നെ പ്രചോദിപ്പിക്കുകയും സന്തോഷവാനായിരിക്കുമ്പോള്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു,” എസ്പിബിയെ അനുസ്മരിച്ചുകൊണ്ട് ഗിരീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News