മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘അഹര്‍’ (കയറ്റം) സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് എ.ആര്‍ റഹ്മാനാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്.
ചിത്രം ഒക്ടോബര്‍ 21 മുതല്‍ നടക്കുന്ന 25-ാംമത് ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. എസ്. ദുര്‍ഗ്ഗക്കും ചോലക്കും ശേഷം, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹര്‍ (കയറ്റം).അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിംഗിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
വിജയ് സേതുപതിയും തപ്‌സിയും എത്തുന്നത് ഇരട്ട വേഷത്തില്‍, ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയന്‍ ട്രെക്കിംഗ് സൈറ്റുകളില്‍ ഓണ്‍ ദി സ്‌പോട്ട് ഇംപ്രൊവൈസേഷന്‍ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതും ഒരു സവിശേഷതയാണ്.
നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്, പാരറ്റ്മൗണ്ട് പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍, സനല്‍ കുമാര്‍ ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പത്ത് പാട്ടുകളുള്ള ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിനു പൂറമേ, ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹര്‍ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നു.
സംവിധാനം കൂടാതെ സ്‌ക്രിപ്റ്റ്, എഡിറ്റിങ്, സൗണ്ട് ഡിസൈന്‍ തുടങ്ങിയ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നത് സനല്‍ കുമാര്‍ ശശിധരന്‍ ആണ്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേര്‍സ് ബിനീഷ് ചന്ദ്രന്‍,ബിനു ജി നായര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ആന്റ് പബ്ലിസിറ്റി ദിലീപ് ദാസ്, സൗണ്ട് റെക്കോഡിംങ്-നിവേദ് മോഹന്‍ദാസ്, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-ഫിറോഷ് കെ ജയേഷ്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിജു ആന്റണി, സ്റ്റുഡിയോ-രംഗ് റെയ്‌സ് ആന്റ് കാഴ്ച ക്രീയേറ്റീവ് സ്യൂട്ട്, പോസ്റ്റ് പ്രൊഡക്ഷന്‍ അസോസിയേറ്റ്-ചാന്ദിനി ദേവി, ലോക്കേഷന്‍ മാനേജര്‍-സംവിദ് ആനന്ദ്,വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Get real time update about this post categories directly on your device, subscribe now.