‘മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു, മാധ്യമങ്ങളെ കാണരുതെന്ന് വിലക്കി’; വെളിപ്പെടുത്തി ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബം

യുപി ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് കുടുംബാംഗം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് തങ്ങളുടെ വായടപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.

‘കുടുംബാംഗങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കി വെയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ചിലരുടെ ഫോണുകള്‍ അവര്‍ പിടിച്ചെടുത്തു. ഞങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണവരെന്നും കുടുംബാംഗം വ്യക്തമാക്കി.

പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കാന്‍ എത്തിയതെന്നാണ് കുടുംബാംഗം വ്യക്തമാക്കിയത്.

മാധ്യമങ്ങളോട് സംസാരിക്കവെ ഇദ്ദേഹത്തെ വിലക്കി സ്ഥലത്ത് പൊലീസ് എത്തിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗത്തോട് സംസാരിക്കുന്നത് വിലക്കുകയും ചെയ്തു.

എന്തുകൊണ്ട് അവര്‍ക്ക് മാധ്യമങ്ങളെ കാണാനുള്ള അവസരം നിഷേധിക്കുന്നുവെന്ന മാധ്യമപ്രവര്‍ത്തകര്‍ ചോദ്യത്തോട് പ്രതികരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News