കാളക്കൂറ്റനില്‍ നിന്ന് വൃദ്ധയെ രക്ഷിച്ച് ബാലന്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

രാത്രി റോഡിലൂടെ നടക്കുകയായിരുന്ന വൃദ്ധയെ രക്ഷിച്ച് ബാലന്റെ വിഡിയോ വൈറലാകുന്നു. ഹരിയാനയിലാണ് സംഭവം. വൃദ്ധയെ കാള ഇടിച്ചുവീഴ്ത്തുന്നത് കണ്ട് ബാലന്‍ ഓടിയെത്തുകയായിരുന്നു.

ഇത് കണ്ടതോടെ കലികയറിയ കാള ബാലനെയും ആക്രമിച്ചു. എന്നാല്‍ വീണിടത്തുനിന്ന് എഴുന്നേറ്റ ബാന്‍ വീണ്ടും കാളയെ വകവയ്ക്കാതെ വൃദ്ധയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

ഇരുവരെയും വീണ്ടും കാള ആക്രമിക്കുകയും ഇടിച്ചു വീഴ്ത്തുകയും ചെയ്യുന്നുണ്ട.് ഇതിനിടെ ബഹളം കേട്ടെത്തിയ ആളുകള്‍ വടികള്‍ ഉപയോഗിച്ച് കാളയെ ഓടിക്കാന്‍ ശ്രമിക്കുന്നത് കാണാം. പിന്നീട് ധൈര്യസമേതം ഒരാള്‍ ഇരുവരേയും എഴുന്നേല്‍പ്പിക്കുന്നതും വിഡിയോയില്‍ കാണാം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News