നെയ്മറും അല്‍വാരോയും ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടു

മതിയായ തെളിവില്ലാത്തതിനാല്‍ പിഎസ്ജി താരം നെയ്മര്‍, ഒളിംപിക് മാഴ്‌സൈ താരം അല്‍വാരോ ഗോണ്‍സാലെസ് എന്നിവര്‍ക്കെതിരെ അച്ചടക്കനടപടിയില്ലെന്ന് ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോള്‍ സംഘാടകര്‍.

കഴിഞ്ഞ 13ന് പിഎസ്ജി -മാഴ്‌സൈ മത്സരശേഷം ഇരുവരും തമ്മിലുണ്ടായ ചീത്തവിളിയും തമ്മിലടിയും നെയ്മര്‍ ഉള്‍പ്പെടെ 5 കളിക്കാരുടെ പുറത്താക്കലിലാണ് അവസാനിച്ചത്.

തുടര്‍ന്ന് ഇരുടീമുകളും നല്‍കിയ പരാതിയില്‍ നെയ്മര്‍ക്കും അല്‍വാരോയ്ക്കും 10 മത്സരത്തില്‍ വരെ വിലക്കു ലഭിച്ചേക്കാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍, മതിയായ തെളിവില്ലെന്ന കാരണം പറഞ്ഞ് സംഘാടകര്‍ അച്ചടക്കനടപടി വേണ്ടെന്നുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here