ഹാത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത് യു.പി പൊലീസ്

യുപി ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കും ക്യാമറമാനും പൊലീസ് മര്‍ദ്ദനം.

എ.ബി.പി ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തക പ്രതിമ മിശ്രയേയും ക്യാമറമാനെയുമാണ് യു.പി പൊലീസ് മര്‍ദ്ദിച്ചത്.

പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഇവരെ പൊലീസ് തടയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകയെ കള്ളി എന്ന് വിളിച്ച്് അപമാനിക്കുകയും ചെയ്തു.

ക്യാമറമാന്‍ മനോജിന് നേര്‍ക്ക് ആക്രോശിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ക്യാമറ നിര്‍ബന്ധപൂര്‍വ്വം ലോക്ക് ചെയ്യിപ്പിക്കുകയും ്പ്രതിമ മിശ്രയെ ബലമായി പൊലീസ് കാറില്‍ കയറ്റികൊണ്ടുപോകുകയും അവരുടെ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത് നേരത്തെ തന്നെ പൊലീസ് തടഞ്ഞിരുന്നു. മറ്റൊരു വഴിയിലൂടെ പെണ്‍കുട്ടിയുടെ വീട്ടിലെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കയ്യേറ്റമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News