ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുംബൈയിലും പ്രതിഷേധം

ഉത്തര്‍പ്രദേശിലെ ഹാഥ്‌രാസില്‍ ദളിത് പെണ്‍കൂട്ടി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മഹാരാഷ്ട്രയിലും വിവിധ ഭാഗങ്ങളിലായി പ്രതിഷേധം നടന്നു . മുംബൈ ഉപനഗരമായ ഉല്ലാസനഗറിൽ നടന്ന പ്രക്ഷോഭ സമരത്തിൽ നൂറു കണക്കിന് സ്ത്രീകൾ പങ്കെടുത്തു. സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡി വൈ എഫ് ഐ, എസ് എഫ് ഐ സംഘടനാ പ്രതിനിധികളും പങ്കെടുത്തു

രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഒറ്റക്കെട്ടായി നിന്ന് പൊരുതേണ്ട സമയമാണ് സംജാതമായിരിക്കുന്നതെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മഹാരാഷ്ട്ര ഘടകം സെക്രട്ടറി പ്രാച്ചി ഹതിവ്‌ലേക്കർ പറഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഉത്തർപ്രദേശിൽ തുടർക്കഥയാകുകയാണെന്നും കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ട് വരുവാനുള്ള ജനാധിപത്യപരമായ പോരാട്ടമാണ് രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്നതെന്നും സി പി ഐ എം താനെ ജില്ലാ സെക്രട്ടറി പി കെ ലാലി പറഞ്ഞു.

ഡി വൈ എഫ് ഐ നേതാക്കളായ ജ്യോതി തയ്യദേ പർവിൻ ഖാൻ , എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം കവിത വാരെ തുടങ്ങിയവരും പ്രതിഷേധ സമരത്തിന് പിന്തുണയുമായി അണി നിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here