ഹത്രാസ് കൂട്ടബലാത്സംഗ കേസ്; അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

ഹത്രാസ് ജില്ലയില്‍ നടന്ന കൂട്ടബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

‘സവര്‍ണ്ണ’ വിഭാഗത്തില്‍ നിന്നുള്ള നാല് പുരുഷന്മാര്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് 20 വയസുള്ള പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച്‌ മരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് പൊലീസുകാരുടെ സസ്‌പെന്‍ഷന്‍.

സംഭവം അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്‌ഐടി) പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ ഭാഗത്ത് നിന്നും ദുര്‍ഭരണം ഉണ്ടായതായി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്‌.

അറസ്റ്റിലായ പ്രതികളും ഇരയുടെ കുടുംബവും ഉള്‍പ്പെടെ കേസിന്റെ ഭാഗമായിട്ടുള്ള എല്ലാവരുടെയും നാര്‍ക്കോ അനാലിസിസും (നുണ-പരിശോധന) അന്വേഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News