ജഗതിച്ചേട്ടന്റെ അപകടത്തിന് തൊട്ടുമുൻപുള്ള യാത്ര പറച്ചിലിനെപ്പറ്റി ജയറാം 

ജയറാം ജഗതി കോമ്പിനേഷൻ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ചിരികൾക്കു കൈയും കണക്കും ഉണ്ടാവില്ല . ഇതേ കോമ്പിനേഷനെക്കുറിച്ചു ജെ ബി ജങ്ഷനിൽ നടന്ന സംസാരമാണ് ഇപ്പോൾ വൈറൽ ആകുന്നത്. മകൻ കാളിദാസിന്റെ ഏറ്റവും വലിയ സങ്കടങ്ങളിൽ ഒന്ന് അമ്പിളിച്ചേട്ടനെ കൂടെ അഭിനയിക്കാനായില്ല എന്നതാണ് എന്ന് ജയറാം പറയുന്നുണ്ട്.

അസുഖാവസ്ഥയിലുള്ള അമ്പിളിച്ചേട്ടനെ ആശുപത്രിയിൽ വെച്ച് കണ്ട കാളിദാസ് തലകറങ്ങി വീണു . മനസ്സിൽ അത്രയും ആരാധിക്കുന്ന ഒരാളെ കാണാൻ കഴിയില്ല എന്നാണ് അന്ന് കാളിദാസ് ജയറാമിനോട് പറഞ്ഞത് . കാളിദാസിന് മാത്രമല്ല മലയാളികൾക്കാർക്കും അത് സഹിക്കാവുന്നതല്ല ഇപ്പോള്പോലും.

അന്ന് ആ  അപകടത്തിലേക്കുള്ള യാത്രക്ക് തൊട്ടുമുൻപ് യാത്ര പറഞ്ഞു പിരിഞ്ഞ കഥയും ജയറാം ജെ ബി ജങ്ഷനിൽ പറയുന്നുണ്ട് .തിരുവമ്പാടി തമ്പാൻ എന്ന ചിത്രത്തിലെ ലാസ്‌റ് ഷോട്ടെടുത്ത ശേഷം യാത്ര തിരിച്ച അദ്ദേഹത്തോട് വേറെ ഡ്രൈവർ വേണോ എന്നും ചോദിച്ചിരുന്നു . അതിന്റ ആവശ്യമില്ല എന്ന് പറഞ്ഞു പോയ ആളാണ് . പിന്നെ കേൾക്കുന്നത് അപകടവാർത്തയാണ് . ജഗതി ശ്രീകുമാറിന്റെ അഭിനയജീവിതത്തിലെ തിരിച്ചുവരവിനായി ഏവരും കാത്തിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News