ഇതാണ് രമേഷ് പിഷാരടിയുടെ ‘ബോട്ടണി’

കുറിക്കുകൊള്ളുന്ന കൗണ്ടറുകള്‍ കൊണ്ടും ടങ് ട്വിസ്റ്ററുകള്‍ കൊണ്ടുമെല്ലാം വേദിയില്‍ കൈയ്യടി നേടുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രമേഷ് പിഷാരടി.

സോഷ്യല്‍ മീഡിയയിലാണെങ്കില്‍ വ്യത്യസ്തവും രസകരവുമായ തലക്കെട്ടുകളാണ് പിഷാരടിയുടെ ട്രേഡ് മാര്‍ക്ക്. ക്യാപ്ഷന്‍ സിംഹമെന്നാണ് ആരാധകര്‍ പിഷാരടിയെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിക്കുന്നത്. അത്തരത്തില്‍ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് പിഷാരടി വീണ്ടും

https://www.facebook.com/RameshPisharodyofficial/posts/2707008652887635

പായല്‍ നിറഞ്ഞ കായലിന്റെ കരയിലിരുന്നുള്ള ഫോട്ടോയ്ക്ക് ബോട്ടണിയെന്നാണ് രമേഷ് പിഷാരടിയുടെ ക്യാപ്ഷന്‍. പായല്‍ മൂടിക്കിടക്കുന്ന ഒരു വഞ്ചിയും ഭാഗികമായി ചിത്രത്തില്‍ കാണാം.

https://www.facebook.com/RameshPisharodyofficial/posts/2706881472900353

വാഴ്‌കൈ വാഴത്താനെ എന്ന തലക്കെട്ടോടെ പങ്കുവച്ച വാഴത്തോപ്പുകള്‍ക്കിടയില്‍ നില്‍ക്കുന്ന മറ്റൊരു ചിത്രത്തിന് താഴെയും ആരാധകര്‍ രസകരമായ കമന്റുകളും മറുപടികളുമായി എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here