സ്ത്രീകള്‍ക്കെതിരായ അധിക്ഷേപം; മറ്റൊരു യൂട്യൂബര്‍ക്കെതിരെ കൂടെ കേസ്

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചതിന് മറ്റൊരു യൂട്യൂബര്‍ക്കെതിരെ കൂടെ കേസ്. യൂട്യൂബ് വീഡിയോകള്‍ വഴി കന്യാസ്ത്രീകളെ അപമാനിച്ചുവെന്ന പരാതിയിലാണ് യൂട്യൂബര്‍ സാമുവല്‍ കൂടലിനെതിരെ വനിത കമ്മീഷന്‍ കേസെടുത്തത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഇയാള്‍ക്കെതിരെ 139 പരാതികള്‍ വനിതാ കമ്മീഷന് ലഭിച്ചു.

പത്തനംതിട്ട കൂടല്‍ സ്വദേശിയായ സാമുവല്‍ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്കിലൂടെയും കന്യാസ്ത്രീകളെയും വൈദികരെയും അധിക്ഷേപിച്ചെന്നാണ് പരാതി.

വനിത കമ്മീഷന് ലഭിച്ച എല്ലാ പരാതികളുടെയും ഉള്ളടക്കം ഒന്നു തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം അഞ്ചാം തിയതി ചേരുന്ന വനിത കമ്മീഷന്റെ കമ്മിറ്റിയില്‍ പരാതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here