ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ ട്രോളി ലീഗ് മുഖപത്രം

ഐ ഫോൺ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ട്രോളി ലീഗ് മുഖപത്രം ചന്ദ്രിക.

ചെന്നിത്തലക്കെതിരായ ഐ ഫോൺ വിവാദം കൊടുമ്പിരിക്കുമ്പോൾ ഐ ഫോൺ വാങ്ങാൻ തീരുമാനിച്ചവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന വാർത്ത കൊടുത്താണ് ചന്ദ്രിക ചെന്നിത്തലയെ പരിഹസിച്ചത്.

ഐ ഫോൺ വിഷയത്തിൽ ലീഗ് നേതാക്കളാരും ചെന്നിത്തലയെ പിന്തുണക്കാനെത്തിയില്ല എന്നതും ശ്രദ്ധേയമാണ്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ നിര്‍ദേശപ്രകാരം താന്‍ ചെന്നിത്തലയ്ക്ക് ഐഫോണ്‍ വാങ്ങിനല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഫോണ്‍ വാങ്ങിയതിന്‍റെ ബില്‍ ഉള്‍പ്പെടെ കൈരളി ന്യൂസ് തെളിവുകളും പുറത്തുകൊണ്ടുവന്നിരുന്നു.

എന്നാല്‍ ഐഫോണ്‍ വിഷയത്തില്‍ യുഡിഎഫില്‍ രണ്ട് അഭിപ്രായമാണ് ഉള്ളത് എന്നതിന്‍റെ തെളിവായാണ് ചന്ദ്രികയില്‍ വന്ന ഈ ആര്‍ട്ടിക്കിളിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കോണ്‍ഗ്രസിനെ സംരക്ഷിക്കാനെത്തുന്ന ലീഗ് ഐഫോണ്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News