90 പൊതുവിദ്യാലയങ്ങള്‍കൂടി മികവിന്റെ കേന്ദ്രങ്ങള്‍; 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മികവിന്‍റെ കേന്ദ്രങ്ങളായി 90 സ്കൂളുകൾ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്.

കാലാനുസൃതമായ മാറ്റം ഇനിയും വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഇന്ന് ചരിത്രദിനമാണ്. 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മികവിന്‍റെ കേന്ദ്രങ്ങളായി മാറിയ 34 സ്കൂളുകൾക്ക് പിന്നാലെ 90 സ്കൂൾ കെട്ടിടങ്ങൾ കൂടി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

കിഫ്‌ബിയുടെ 5 കോടി ധനസഹായത്തോടെ നിർമ്മിച്ച നാല് സ്കൂളുകളും 3 കോടി ധനസഹായത്തോടെ നിർമ്മിച്ച 20 സ്കൂളുകളും ഇതിൽ ഉൾപ്പെടുന്നു. പൊതുവിദ്യാലങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാർ ലക്ഷ്യത്തെ ഉൾക്കൊള്ളാൻ തയ്യാറാകാത്തവർക്കും മുഖ്യമന്ത്രി മറുപടി നൽകി.

പൊതു വിദ്യാലങ്ങൾ അടച്ചുപൂട്ടുന്ന ഘട്ടത്തിൽ നിന്നും പൊതു വിദ്യാലങ്ങളിലെക്ക് പുതുതായി 5 ലക്ഷം കുട്ടികൾ പുതുതായി എത്തി. ഇതാണ് ആ മാറ്റം. പ്രതിസന്ധി ഘട്ടത്തിൽ പോലും ഇൗ മേഖലയിൽ മാറ്റങ്ങൾ ഉണ്ടായി .ഇനിയും കാലാനുസൃതമായ മാറ്റം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്ലാൻ ഫണ്ടിന്‍റെ ഭാഗമായി നിർമ്മിച്ച 62 ഉം നബാർഡ് സഹായത്തോടെ നിർമ്മിച്ച നാലും സ്കൂൾ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തതിൽ ഉൾപ്പെടുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി കൈറ്റ് കിഫ്ബി ധനസഹായത്തോടെയാണ് 100 സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

19.42 ലക്ഷം ചതുരശ്ര വിസ്തൃതിയില്‍ 1617 ക്ലാസ് റൂമുകൾ, സ്മാര്‍ട്ട് ക്ളാസ് റൂമുകൾ, 248 ലാബുകൾ, 62 ഹാളുകളും തിയേറ്ററുകളും, 82 അടുക്കള-ഡൈനിംഗ് ഹാളുകളും, 2573 ശൗചാലയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മികവിന്‍റെ കേന്ദ്രങ്ങളായി മാറാൻ പോകുന്ന 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News