ദുബായിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് കൂടുതല്‍ ഇളവുകള്‍; പുതിയ നിബന്ധനകള്‍ ഇവ

ഇന്ത്യയിൽ നിന്നു ദുബായിലേയ്ക്ക് വരുന്നവർ കോവിഡ്–19 പിസിആർ പരിശോധന നിർബന്ധമാണെന്ന നിബന്ധന തുടരും. അതേസമയം, ദുബായിലേയ്ക്കും തിരിച്ചുമുള്ള യാത്രകൾക്ക് കൂടുതൽ ഇളവു വരുത്തി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു.

യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയാണ് സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്ചയില്ലാതെ യാത്രക്കാർക്ക് ആശ്വാസമാകുന്ന പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചത്.

ദുബായിലേയ്ക്ക് വരികയും ഇവിടെ നിന്ന് പോവുകയും ചെയ്യുന്ന സ്വദേശികള്‍, താമസ വീസക്കാർ, ടൂറിസ്റ്റ്, ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്ക് ഗുണകരമാകുന്നതാണ് ദുരന്തനിവാരണ സുപ്രീം കമ്മിറ്റി തലവൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച പുതിയ തീരുമാനങ്ങൾ.

പുതിയ നിബന്ധനകൾ:

വിദേശത്തുള്ള യുഎഇ സ്വദേശികൾക്ക് ആ രാജ്യം ആവശ്യപ്പെടുന്നില്ലെങ്കിൽ ദുബായിലേയ്ക്ക് തിരിച്ചുവരാൻ പിസിആർ പരിശോധന ആവശ്യമില്ല. എന്നാൽ, ദുബായിലെത്തിയാൽ പിസിആർ പരിശോധന നിർബന്ധമാണ്.

ചില രാജ്യങ്ങളിൽ നിന്നു ദുബായിലേയ്ക്ക് വരുന്ന ട്രാൻസിറ്റ് യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് പിസിആർ പരിശോധന നടത്തണം. ട്രാൻസിറ്റ് യാത്രക്കാർ വരുന്ന രാജ്യം നിഷ്കർഷിക്കുകയാണെങ്കിൽ പുറപ്പെടുന്നതിന് മുൻപും പിസിആർ പരിശോധന നടത്തേണ്ടതാണ്.

സ്വദേശികൾ, താമസ വീസക്കാർ, വിനോദ സഞ്ചാരികൾ എന്നിവർ ദുബായിൽ നിന്ന് പുറപ്പെടുമ്പോൾ, അവർ പോകുന്ന രാജ്യം ആവശ്യപ്പെട്ടാൽ മാത്രം കോവിഡ്–19 സർടിഫിക്കറ്റ് കൈയിൽ കരുതുക.

പ്രാദേശിക, ഗൾഫ്, രാജ്യാന്തര സ്ഥിതിവിശേഷങ്ങൾ കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ദുരന്തര നിവാരണ കമ്മിറ്റി പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നു വ്യക്തമാക്കി.

കോവിഡ് മുന്നണിപ്പോരാളികളായ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അഭ്യർഥന പ്രകാരമാണ് പുതിയ തീരുമാനങ്ങൾ. യാത്രക്കാരുടെ ആരോഗ്യ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യമെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News