സഹോദരിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് യുവതാരം

സഹോദരിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട്, കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. കുട്ടിക്കാലത്തെയും മുതിര്‍ന്നപ്പോഴുമുള്ള ചിത്രങ്ങളാണ് ഉണ്ണി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെയായിരുന്നു ഉണ്ണി മുകുന്ദന്റെ ജന്മദിനവും. ജന്മദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനമായി തന്റെ ബിഗ് ബജറ്റ് ചിത്രമായ ഉണ്ണി പ്രഖ്യാപിച്ചിരുന്നു. ‘ബ്രൂസ് ലീ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. ‘ഉണ്ണി മുകുന്ദന്‍ ഫിലിംസി’ന്റെ ബാനറില്‍ ഉണ്ണി തന്നെ നിര്‍മിക്കുന്ന ചിത്രമാണ് ‘ബ്രൂസ് ലി’. ഉണ്ണിയുടെ കമ്പനിയുടെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം. മല്ലു സിങ്ങിന്റെ വിജയത്തിന് ശേഷം വൈശാഖും ഉണ്ണിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. ഉദയകൃഷ്ണയാണ് തിരക്കഥ.

മാമാങ്കം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ‘മാമാങ്ക’ത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രം ഉണ്ണിയ്ക്ക് ഏറെ ശ്രദ്ധ നേടി കൊടുത്തിരുന്നു.

ഇപ്പോള്‍ ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഉണ്ണി. അതിനിടയിലാണ് ലോക്ക്ഡൗണ്‍ വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here