ട്രംപിന് കൊവിഡ്; ജോ ബൈഡന്റെ പ്രതികരണം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഒരു കടുംപിടുത്തക്കാരനായി ഇരിക്കുന്നതിലും പ്രധാനമാണ് മാസ്‌ക് ധരിക്കുന്നത് എന്നായിരുന്നു ബൈഡന്റെ മറുപടി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിഷിഗണില്‍ നടത്തിയ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഒരു കടുംപിടുത്തക്കാരനായി ഇരിക്കുന്നതിലും പ്രധാനമാണ് നമ്മുടെ കടമ നിര്‍വഹിക്കുക എന്നത്. നിങ്ങളുടെ ഭാഗം ഭംഗിയായി നിര്‍വ്വഹിച്ചാല്‍ നിങ്ങള്‍ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നത് ഒഴിവാക്കാം. ഈ രോഗത്തെയും വൈറസിനെയും നമ്മള്‍ അത്യധികം ഗൗരവമായി തന്നെ കാണണമെന്ന് വീണ്ടും ഓര്‍മിപ്പിക്കുകയാണ്. ഇത് സ്വയമേവ പോകില്ല.”

പൊതുപരിപാടികളില്‍ ബൈഡന്‍ മാസ്‌ക് ധരിച്ചെത്തുന്നതിനെ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ ചര്‍ച്ചയില്‍ ട്രംപ് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്തകളും പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here